കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം നഗരസഭയിൽ പാലപ്പുറം ഗ്രാമത്തിലെ മാരിയമ്മൻ കോവിലിലെ പ്രധാന ഉത്സവമാണ് മൂന്നു വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന മാരിയമ്മൻ പൂജ. നൂററാണ്ടുകൾക്കു മുൻപ് ചുരം കടന്നെത്തിയ നെയ്ത്തുകാരായ മുതലിയാർ സമുദായക്കാർ സ്ഥാപിച്ചതാണ് പാലപ്പുറം മാരിയമ്മൻ കോവിൽ , മാരിയമ്മയെ കൂടാതെ മാഹാളിയമ്മ, മുത്തുകുമാര നായനാർ,
ഗണപതി, നാഗങ്ങൾ, നവഗ്രഹങ്ങൾ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠകൾ കൂടി ഇവിടെയുണ്ട്,:തമിഴ് ആചാരപ്രകാരമുള്ള പൂജകളാണ് ഇപ്പോഴും ഇവിടെ നടക്കുന്നത്.
തമിഴ് നാട്ടിലെ മാരിയമ്മൻ പൂജകളെപ്പോലെ പാലപ്പുറം മാരിയമ്മൻ കോവിലിലും മുഖ്യചടങ്ങുകളിൽ സ്ത്രീകൾക്കു തന്നെയാണ് മുൻഗണന.. വസൂരി മുതലായ രോഗങ്ങൾ ഗ്രാമത്തെ ബാധിക്കാതിരിക്കാനാണ് മാരിയമ്മൻ പൂജകൾ നടത്തുന്നത്.