Indian traditions and cultural stories.

Showing posts with label Puppets of Sr rama and deer.. Show all posts
Showing posts with label Puppets of Sr rama and deer.. Show all posts

Thol Pavakoothu

മാൻ വേട്ടയും തോൽപ്പാവകൂത്തും..
തോൽപ്പാവകൂത്തിന്റെ സുവർണ്ണകാലഘട്ടമെന്നത് സച്ചിദാനന്ദൻ പിള്ള , മദിരാശി നടേശൻ പിള്ള , പാലപ്പുറം കൃഷ്ണപ്പുലവർ ,മാത്തൂർ ഗോപാലൻ നായർ ,മാത്തൂർ രാഘവൻ നായർ , കുത്തനൂർ ഗോപാലപ്പണിക്കർ, കുത്തന്നുർ ശങ്കുണ്ണിപ്പുലവർ , കുന്നത്ത് രാവുണ്ണി നായർ , കല്‌പാത്തി വെങ്കാമയ്യർ ,തുടങ്ങിയ മഹരഥന്മാരുടെ സാന്നിധ്യം മാടങ്ങളിൽ നിറഞ്ഞു നിന്ന നാളുകളാണ്. പാണ്ഡിത്യങ്ങൾ തമ്മിലുള്ള സംവാദത്തിനു പ്രാമുഖ്യമുണ്ടായിരുന്ന ആ കാലത്ത് ജടായു മോക്ഷം, ബാലി മോക്ഷം , ഗരുഢ പത്ത് , അതികായപ്പെരുമ , കുംഭകർണപ്പെരുമ , അംഗ ദൻ ദൂത് തുടങ്ങിയ കാതലായ ഭാഗങ്ങൾക്കായിരുന്നു മാടങ്ങളിൽ പ്രാധാന്യം. ഇത്തരം ഭാഗങ്ങളിലെ തർക്കങ്ങൾ കേൾക്കാനായിരുന്നു അന്ന് പുരാണ പാണ്ഡിത്യമുള്ള ശ്രോതാക്കൾ കൂത്തുമാടങ്ങളിലെത്തിയിരുന്നത്. കൂത്തുമാടങ്ങളിൽ സാമ്പ്രദായിക രീതിയിൽ കൂത്തു അവതരിപ്പിക്കുക ഏറ്റവും വിഷമമുള്ള കാര്യമാണ്. പത്തും ഇരുപതും വർഷത്തെ നിരന്തര പഠനത്തിലൂടെ മാത്രമേ കൂത്തുമാടത്തിൽ യഥാർത്ഥ കൂത്തു അവതരിപ്പിക്കാൻ സാധിക്കുകയുള്ളു. ഇതിൽ നിന്നു ഭിന്നമാണ് സ്റ്റേജ് കൂത്ത് : 2200 പാട്ടുകൾക്കു പകരം 30 ൽ താഴെ പാട്ടുകൾ ഉപയോഗിച്ചു നടത്തുന്നതാണ് സ്റ്റേജ് ഷോ ... മൂന്നു മാസം കൊണ്ടു പഠിക്കാവുന്ന കൂത്ത്.
സ്ഥിരം വേദികളായ കാവുകളിൽ അല്ലാതെ മറ്റു ക്ഷേത്രങ്ങളിലും പൊതുസ്ഥലത്തും ഇത്തരം പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
പാവകളിക്കു പ്രാധാന്യം നൽകുന്ന ഇത്തരം സ്റ്റേജ് ഷോകളിൽ പ്രധാന ഇനമാണ് മാൻ വേട്ട... ശ്രീരാമൻ മാൻ പിടിക്കാൻ ശ്രമിക്കുന്ന ഭാഗം..
സ്ക്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് അവതരിപ്പിക്കാറുണ്ട്..
Contact no:8089628380
Share:

Sadananda Pulavar

Tholpava koothu artist