Indian traditions and cultural stories.

Koothu madam : കൂത്തുമാടങ്ങൾ.

കൂത്തുമാടങ്ങൾ ....
പാലക്കാട് ജില്ലയിലെ
യും തൃശൂർ ജില്ലയിലേയും എൺപതോളം ഭഗവതി ക്കാവുകളിൽ ഉത്സവത്തോടനുബന്ധിച്ചു അരങ്ങുണരുന്ന കലാരൂപമാണ് തോൽപ്പാവകൂത്ത്. ഈ കലാരൂപം അവതിരിപ്പിക്കുന്ന വേദികൾ കൂത്തുമാടം എന്ന പേരിലാണ് അറിയപ്പടുന്നത്. കൂടുതൽ കാവുകളിലും മാടങ്ങളുടെ സ്ഥാനം കാവുകൾക്കു അഭിമുഖമായിട്ടാണ് കാണപ്പെടുന്നതെങ്കിലും ചില കാവുകളിൽ സ്ഥല പരിമിതി കാരണം മാടങ്ങൾ ക്ഷേത്രത്തിൽ നിന്നകന്നോ ക്ഷേത്ര മൈതാനത്തിന്റെ ഓരങ്ങളിലോ മാറ്റി കെട്ടിയും കാണപ്പെടുന്നുണ്ട്. പാവകൂത്തിന്റെ തുടക്കകാലങ്ങളിൽ പനയോലെ കൊണ്ടുള്ള താത്ക്കാലിക പുരകൾ ആണ് വേദിയായി ഉപയോഗിച്ചിരുന്നത്.. പനയോല കൊണ്ടു കെട്ടിയുണ്ടാക്കുന്ന താത്ക്കാലിക പുര കാർണമാണ് മാടം എന്ന പേര് വന്നത്. ആദ്യ കാലത്തെ കൂത്തു അവതരണ സ്ഥലങ്ങളിൽ ഒന്നായ കുത്തനൂർ നടു മന്ദത്ത് താത്ക്കാ  ലിക ഓലപ്പുരയിൽ  തന്നെയാണ് കൂത്തു നടത്തുന്നത്. പുരാതന ദേവി ക്ഷേത്രമായ പരിയാനമ്പറ്റക്കാവിലു
 താത്ക്കാലികമായി. കെട്ടിയുണ്ടാക്കുന്ന പുരയിലാണ് കൂത്തു നടത്തുന്നത്. എങ്കിലും ഭൂരിപക്ഷം കാവുകളിലും ഓടു മേഞ്ഞതും മണ്ണു കൊണ്ടോ വെട്ടുകല്ലുകൊണ്ടോ ചുമറുള്ളതുമായ കെട്ടിടങ്ങളാണ് കൂത്തുമാടങ്ങൾ. കൂത്തുമാടങ്ങളെ നാല്‌പത്തീരടി കളരിയെന്നു ചിലർ എഴുതി വെച്ചിട്ടുണ്ട്. 42 അടി നീളവും 10 അടി വീതിയും 8 അടി ഉയരവുമാണ് കൂത്തുമാടങ്ങളുടെ അളവെന്ന് ആരോ ഒരാൾ എഴുതിവെച്ച തെറ്റിനെ  നേരിട്ടറിവില്ലാത്ത കാരണത്താൽ പലരും ഏറ്റു പാടുന്നത്. എന്നാൽ 42 കളരിയെന്നത് കളരിപയറ്റുമായി ബന്ധപ്പെട്ട കളരികളാണ്. കേരളത്തിൽ പല
 സ്ഥലത്തും  അയോധനാ കലയുടെ കളരികളുണ്ട് -. ഏറ്റവും പുരാതന കളരികളിലൊന്ന് നിളയോരത്തുള്ള തിരുനാവായയിൽ ഉണ്ട്. അതാണ് 42 കളരി. തോല്ലാവക്കുത്ത് നടക്കുന്ന ഏകദേശം 30 കാവുകളിമാടങ്ങളെ അളന്നു നോക്കിയെങ്കിലും ഒരെറ്റമാടം പോലും 42 കളരിയല്ല. ചിനക്കത്തൂർ കാവ് മാടത്തിന്റെ നീളം 33 അടിയാന് വീതി പത്തടിയുമാണ്. മുണ്ടൂർ കൂത്തുമാടത്തിന്റെ നീളവും വീതിയും ഇതേ അളവു തന്നെയാണ്. പെരിങ്ങോട്ടു മന്ദത്തു കാവിലെ
 കൂത്തുമാടത്തിനു 37 അടി നീളമുണ്ട്. ഏറ്റവും നീളം കൂടിയ കൂത്തുമാടം പയിലൂർ പുരോട്ടിൽ ഭഗവതി ക്കാവിലെ മാടമാണ് അതിന്റെ നീളം 44 അടിയാണ്, 26 അടി നീളം മാത്രം ഉള്ള കൂത്തുമാടവുമുണ്ട്. ഇത് വാണിയംകുളം പ്ലാച്ചിത്തറ കിള്ളിക്കാവിലാണ്. കണ്ണിയമ്പുറം കിള്ളിക്കാവിലെ മാടത്തിന്റെ നീളം 38 അടിയും വീതി പതിനാലടിയുമാണ്. എഴക്കാട് കുന്നപ്പുള്ളി കാവിലെ മാടത്തിന്റെ നീളം 38 അടിയും വീതി 15 അടിയുമാണ്. കയ്മക്കുന്നത്തു കാവിലെ കൂത്തുമാടം. രണ്ടു നിലയുള്ള മാടമാണ് ഇത്. രണ്ടു നിലയുള്ള മറ്റൊരു കൂത്തുമാടം പൂക്കോട്ടു കാളികാവിലെ കൂത്തുമാടമാണ്. മൂന്നു ഭാഗം ചുമരുകൾ വെച്ചു മറച്ചിട്ടുള്ള കൂത്തുമാടങ്ങൾ അതിനകത്തു കത്തിക്കുന്ന വിളക്കിലെ വെളിച്ചം ചിതറിപ്പോകാതെ പാവകൾ കൊരുത്തിടുന്ന ആടൽ പുടവയിൽ വീഴുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ഓരോ മാടത്തിലും വെ
ളിച്ചത്തിനായി കത്തിക്കുന്ന വിളക്കുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ചിനക്കത്തൂർ കാവിൽ 22 വിളക്കുകളാണ് കത്തിക്കുന്നത്. എന്നാൽ പുത്തൂരിൽ 13 വിളക്കുകളാണ് കത്തിക്കുക. കുത്തനൂരിലും മണ്ണൂരിലും വിളക്കുകളുടെ എണ്ണം 24 ആണ്..



Share:

Sadananda Pulavar

Tholpava koothu artist