Indian traditions and cultural stories.

Imported post: Facebook Post: 2023-09-09T15:07:30

മാരിയമ്മയുടെ മക്കൾ.... ഒറ്റപ്പാലം -പാലക്കാട് റൂട്ടിൽ പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിൽ നിന്നു 200 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ കാവേരി ഓഡിറ്റോറിയം കാണാം. അതിനു നേരെതിരെയുള്ള വഴിയിൽ അമ്പതു മീറ്റർ നടന്നാൽ തമിഴും മലയാളവും ഇടകലർത്തി പേശുന്ന മുതലിയാർ ഗ്രാമമായി.. ഗ്രാമത്തിന്റെ കിഴക്കേക്കോണിൽ മുരുകൻ കോവിലാണ് , മധ്യത്തിൽ മുല്ലക്കൽ കുറുമ്പയും പടിഞ്ഞാറ് മാരിയമ്മൻ കോവിലും.. നെയ്ത്തുകാരായ മുതലിയാർ സമുദായക്കാർ ഇവിടെയെത്തി ഗ്രാമം പണിയുന്നതിനു മുൻപ് കരുവാൻ ഇപ്പോവേയുടെ കുടിൽ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പാ വേ സ്ഥാപിച്ചതാണ് ഇവിടെ കുറുമ്പയെ . പഴമയുടെ നിറം മങ്ങാത്ത ഓർമ്മകളുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട വീടുകൾ ഇന്നും ഗ്രാമത്തിനകത്തു കാണാനാവും. എന്നാൽ ആചാരത്തിലും ചിട്ടകളിലും മുഴുവൻ മാറ്റം വന്നിരിക്കുന്നു.. ആദിവാസി ഊരുകളിലെ ഊരുകൂട്ടത്തെ പോലെ സമുദായിക കാര്യങ്ങളിൽ അന്തിമ തീർപ്പു കല്പിക്കാൻ അധികാരമുണ്ടായിരുന്ന നാട്ടായ്മ പ്രമാണം എന്ന സംവിധാനമാണ് ഗതകാലത്തു ഗ്രാമത്തെ നിയന്ത്രിച്ചിരുന്നത്. മാരിയമ്മൻ കോവിൽ നടത്തിയിരുന്നതും അവരായിരുന്നു. ആ കാലഘട്ടത്തിൽ സമുദായം മാറി വിവാഹം ചെയ്താൽ "പുറമ്പ് " വെക്കുക എന്നൊരു ഏർപ്പാടുണ്ടായിരുന്നു. സമുദായത്തിൽ നിന്നു പുറത്താക്കിയാൽ മാരിയമ്മൻ കോവിലിൽ പോലും തൊഴാൻ സമ്മതിക്കുകയില്ലായിരുന്നു. ഇന്ന് ഒരു പക്ഷേ, ഏറ്റവും കൂടുതൽ inter caste മാര്യേജ് നടക്കുന്നത് പാലപ്പുറം ഗ്രാമത്തിലാവാം. ഇതിൽ വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹങ്ങളും ഉണ്ട്. ഇന്നു വിവാഹിതരായി ഗ്രാമത്തിലെത്തുന്ന നവ വധുക്കളിൽ പാതിയിലേറെ പേർ മലയാളം പേശുന്ന പെൺകുട്ടികളാണ്. ഇവിടെ ആരും ജാതി ചോദിക്കാറില്ല. അതിന്റെ പേരിൽ ആരെയും മാറ്റി നിർത്താറുമില്ല... ഏല്ലാവരും മാരിയമ്മയുടെ മക്കളാണിവിടെ.... ആപത്തു വന്നാൽ എല്ലാവരും ഇപ്പോഴും ഓടിക്കൂടാറുണ്ട്. ആണ്ടൊരു മൂന്നു കൂടുമ്പോൾ നടക്കുന്ന മാരിയമ്മൻ പൂജയാണ് ഏറ്റവും വലിയ ഗ്രാമോത്സവമെങ്കിലും, അകലങ്ങളിൽ അന്നം തെരഞ്ഞു പോയവരെല്ലാം ഓടിയെത്തുക ചെനക്കത്തൂർ പൂരത്തിനാണ്. ചെനക്കത്തൂരിനു സമർപ്പിക്കാനുള്ള തേര് തോളേന്താനാണ് കടൽ കടന്നും കുംഭത്തിലെ മകം ഉദിക്കുന്ന നേരത്തിനു മുന്നേ പലരും ഗ്രാമത്തിലെത്തുക. ചിനക്കൂത്തൂരും പാലപ്പുറം ഗ്രാമവും തമ്മിലുള്ള ബന്ധം ഒരു പൂരത്തിൽ ഒതുങ്ങുന്നില്ല എന്നതും നേരാണ്. 
Share:

Palappuram Pin: 679103

കത്തുകളെയും ടെലഗ്രാമുകളെയും ആശയ വിനിമയത്തിനായി ആശ്രയിച്ചിരുന്ന ഒരു കാലം ഇന്നത്തെ ഇലക്ട്രോണിക്ക് യുഗത്തിലെ ഇളം തലമുറക്ക് അറിയാത്ത ഒന്നാണ്. കത്തു വിതരണം നടത്താനും എഴുതിയ കത്തുകൾ സ്വീകരിക്കാനുമായി ഒരു പോസ്റ്റ് ഓഫീസ് ഞങ്ങളുടെ ഗ്രാമമായ പാലപ്പുറത്തു സ്ഥാപിക്കപ്പെട്ടത് 1950 കാലഘട്ടത്തിലാണ്.
    ആ കാലത്ത് പോസ്റ്റ്മാനായിരുന്നു കറുപ്പസ്വാമിമാഷ്. സായന്തനത്തിന്റെ നേരമെത്തിയാൽ കറുപ്പസ്വാമി മാഷ് നേരെ തെക്കോട്ടു നടക്കും. ഊടു വഴിയും പാടവരമ്പും താണ്ടിയുള്ള നടത്തം ചെന്നവസാനിക്കുക നാടൻ വാറ്റിന്റെ വീടുകളിലാവും. രണ്ടോ മൂന്നോ ഗ്ലാസ്സ് അകത്തു ചെന്നാൽ മാഷ് മറ്റൊരാളായി മാറും. ഒരാളോടും ഒരു വാക്കു പറയാനോ മറുവാക്ക് കേൾക്കാനോ മാഷ് നിൽക്കാറില്ല. എന്നാൽ നടത്തത്തിനിടയിൽ നായ്ക്കളെ കണ്ടാൽ മാഷിന്റെ ഉള്ളിലെ സദാചാരബോധം സടകുടഞ്ഞെഴുന്നേൽക്കും. പിന്നെയൊരു ചോദ്യമാണ്.
" ഫാ, രണ്ടണക്കു മൂന്നു  കോണകം വിൽക്കണു. ഒന്നു വാങ്ങിട്ടിയാലെന്താ"?. വഴി നീളെ നായകളോടു സദാചാരം ചൊല്ലി വീട്ടിലെത്തിയാൽ മാഷ് ആദ്യം തെരയുക ഭാര്യയേയാണ്. ഭാര്യ പാത്രം കഴുകകയാണെങ്കിൽ പാത്രത്തെ കാലുകൊണ്ടു തട്ടിത്തെറിപ്പിക്കും. വേറെ എന്തെങ്കിലും പ്രവൃത്തി ചെയ്യുകയാണെങ്കിൽ പുറം കാലു കൊണ്ടു ഭാര്യയുടെ ചന്തിക്കു ഒരു  തട്ടു കൊടുക്കും. ഭാര്യക്കു നാവു നാലായിരുന്നു. ചീത്ത വാക്കുകൾ ചൊല്ലാൻ മിടുക്കിയുമായിരുന്നു. അസഭ്യ പുരാണത്തിന്റെ ഏടുകൾ കെട്ടഴിക്കാൻ അധിക നേരം എടുക്കാറില്ല. ഭാര്യയുടെ നാവിൽ നിന്നടർന്നു വീഴുന്ന അസഭ്യതയുടെ വാക്കുകൾ കേൾക്കുന്നതു  മാഷിനു ഹരമായിരുന്നു. ഒരു ഭാഗത്തു ശാന്തനായി ഇരുന്നു കാതു കൂർപ്പിച്ചു തെറി അഭിഷേകം ഏറ്റുവാങ്ങും.    ഭാര്യ നിർത്തിയാൽ എന്താ  നിർത്തിയോ എന്നു ചോദിക്കും..അതോടെ പൂരപ്പാട്ട് വീണ്ടും തുടങ്ങും. പക്ഷേ വാറ്റു ചാരായത്തിന്റെ  ലഹരിയൊഴിഞ്ഞ നേരുത്തു മാഷ് മറ്റൊരാളാണ്. ആ കാലത്ത് വീടുകളിൽ ബാത്ത്റൂം സൗകര്യം തീരെ പരിമിതമായതിനാൽ നൂറിൽ നൂറു ഗ്രാമീണറും കുളിക്കുക കുളത്തിലാണ്. 1948 ൽ നടന്ന അയിത്തോച്ചാടന ജാഥക്കു ശേഷം മാത്രമാണ് പാലപ്പുറം വിഷ്ണു ക്ഷേത്രത്തിലെ കുളം സാധാരണക്കാരന്നു തുറന്നു കിട്ടിയത്. ആ കാലത്തു പാലപ്പുറം അങ്ങാടിയിലെ ഭൂരി പക്ഷം പേരും കുളിക്കാനെത്തുക വിഷ്ണു ക്ഷേത്രത്തിലെ കുളത്തിലാണ്. ഒരു തുണ്ടുകടലാസ്സിൽ ഉമിക്കരിയും ഒരു ഈർക്കിൽ തുണ്ടുമായി കുളിക്കാനെത്തുന്നവർ പല്ലു തേപ്പും നാവു വടിയും കഴിഞ്ഞാൽ കടലാസ്സുകഷ്ണണവും ഈർക്കിലും കുളക്കടവിനടുത്തേക്കു വലിച്ചെറിയുകയാണ് പതിവ്.. രാവിലെ കുളിക്കാനെത്തുന്ന കറുപ്പസ്വാമിമാഷ്  കുളക്കടവിലെ കടലാസ്സും ഈർക്കിലും മറ്റു കുപ്പകളും പെറുക്കി കൂട്ടി തീയിടും. മാത്രമല്ല കുളക്കടവിലെ പുല്ലു മുഴുവൻ പറിച്ചു കളയുകയും ചെയ്യും. അതിനു ശേഷമേ കുളിക്കകയുള്ളു. ആ തലമുറയിലെ ഏകദേശം പേരും ഇത്തരക്കാരായിരുന്നു.
 പാലപ്പുറത്തു പോസ്റ്റ് ഓഫീസ് എത്തുന്നതിന്നു മുൻപ് ഈ പ്രദേശം ലെക്കിട്ടി പോസ്റ്റ് ഓഫീസിന്റെ കീഴിലായിരുന്നു. സ്വാതന്ത്ര്യത്തിന്നു ശേഷമാണ് പാലപ്പുറത്തു സബ് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്.
പാലപ്പുറത്തെ ആദ്യത്തെ പോസ്റ്റ് മാഷ് പുതിയേടത്തു രാവുണ്ണി നമ്പ്യാരാണ്. ആദ്യത്തെ പോസ്റ്റ്മാൻ കറുപ്പസ്വാമി മാഷും . പാലപ്പുറത്ത് ഏറ്റവും കൂടുതൽ കാലം പോസ്റ്റ് മാഷായി വർക്കു ചെയ്തതതും രാവുണ്ണി നമ്പ്യാരാണ്. അങ്ങാടിയിൽ ലയ്മണൻ മുതലിയാരുടെ സ്വന്തമായിരുന്ന ഇരു നില ഓടിട്ട കെട്ടിടത്തിൽ താഴെ നിലയിലാണ് പാലപ്പുറം പോസ്റ്റ് ഓഫീസ് വർക്കു ചെയ്തിതിരുന്നത്. കാവേരി ഓഡിറ്റോറിയത്തിന്റെ തൊട്ടു കിഴക്കുള്ള ഈ കെട്ടിടത്തിൽ ഇപ്പോൾ ഒരു ചായക്കടയാണ് പ്രവർത്തിക്കുന്നത്.
പഴയ കാലത്ത് Telegram സംവിധാനം ഒറ്റപ്പാലത്തു മാത്രമാണ് ഉണ്ടായിരുന്നത്. ടെലഗ്രാം സന്ദേശം പകർത്തിയ കടലാസ്സു കഷ്ണവുമായി ഒറ്റപ്പാലത്തു നിന്നു സൈക്കിളിൽ എത്തുന്ന സന്ദേശ വാഹകന്നെ കണ്ടാൽ കൂട്ട നിലവിളി തുടങ്ങും. കാരണം ആ കാലത്തു 99 ശതമാനം ( കമ്പികളും ) മരണസന്ദേശങ്ങളാവും. മലേഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നു expired എന്ന സന്ദേശം ഏഴാം ദിവസമോ എട്ടാം ദിവസമോ കിട്ടിയാലും വീട്ടുകാർ നെഞ്ചത്തു തല്ലിക്കരയും .. സമീപ വാസികളും ദുഃഖത്തിൽ പങ്കു ചേരും. ആ കാലവും ഇല്ലാതായി.
  രാവുണ്ണി നമ്പ്യാർക്കു ശേഷം പാലപ്പുറത്തു പലരും പോസ്റ്റ് മാഷ് ആയി എത്തിയെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുക അച്ചുതൻ മാഷും ഹരിദാസൻ മാഷുമാണ്. അച്യുതൻ മാഷ്‌ കറ കളഞ്ഞ കോൺഗ്രസ് അനുഭാവിയായിരുന്നു. ഹരിദാസ് മാഷ് ക്രിക്കറ്റിൽ ലയിച്ചു ചേർന്ന വ്യക്തിയായിരുന്നു ഊണിലും ഉറക്കത്തിലും നടത്തത്തിലുമെല്ലാം ഹരി മാഷിന്റെ ചിന്ത ക്രിക്കറ്റ് ആയിരുന്നു. പോസ്റ്റ്മാൻമാരിൽ തിരുവില്വാമല ശിവശങ്കരൻ മാഷ് , കുഞ്ഞി രാമൻ മാഷ് , ഈ അടുത്ത കാലത്തു വിരമിച്ച ഭാസ്ക്കരൻ മാഷ് എന്നിവർ ഓർമ്മയിൽ തങ്ങി നിൽക്കുന്നവരാണ്. ഇതിൽ ശിവശങ്കരൻ മാഷ് പൂരപ്രേമി ആയിരുന്നു. നിറഞ്ഞ ചിരിയോടു കൂടി ഏവരോടും കുശലാന്വേഷണം നടത്തിയിരുന്ന ചുനങ്ങാട് സ്വദേശിയായ കുഞ്ഞിരാമൻ മാഷ് സഹോദര സ്നേഹത്തിന്റെ നേരടയാളം കൂടിയായിരുന്നു. വിധവകളും നിർദ്ധനരുമായ സഹോദരിമാർക്കു വേണ്ടി വിവാഹം തന്നെ വേണ്ടെന്നു വെച്ച മാഷ് തന്നെയാണ് അവരുടെ കുട്ടികൾകൾക്കും താങ്ങായി നിന്നത്. മാഷ് ഒറ്റപ്പാലം നഗരസഭാ കൗൺസറായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
Share:

Annamalai Pulavar and Philosophy in Tholpavakoothu.

തോൽപ്പാവകൂത്തെന്ന കലയിൽ പാവകളിയേക്കാൾ പ്രാധാന്യം അതിലെ ചൊല്ലുകൾക്കാണ്. കമ്പരാമായണത്ത അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ നിഴൽ നാടകമാണ് പാവകൂത്തെ ങ്കിലും തത്വ ശാസ്ത്രം, വേദാന്തം എന്നിവ കൂടി ഉൾച്ചേരുന്നതാണ് ഇതിന്റെ ഇതിവൃത്തം : കമ്പരാമായണ ശ്ലോകങ്ങളിൽ തന്നെ  ഭക്തിയോടൊപ്പം വേദാന്തദർശനവും ഇഴേ ചേർന്നു നിൽക്കുന്നു. രാമകഥയെ
വേദാന്ത ദർശനത്തിലൂടെ നോക്കി കാണുകയും തോൽപ്പാവകൂത്തിൽ അത് അവതരിപ്പിക്കുകയും ചെ
യ്തിരുന്ന മഹാനായ കലാകാരനാണ് പാലപ്പുറം കെ. അണ്ണാമല പുലവർ ...
അണ്ണാമല പുലവരുടെ വീക്ഷണകോണിലൂടെ രാമായണ കഥയിലെ രാവണനെ നോക്കി കാണുകയാണിവിടെ..  കാടകത്തിന്റെ , കർമ്മബന്ധത്തിന്റെ കെടുതിയായി ഒരു പിറവി. ദാരിദ്ര്യദുഃഖത്തിന്റെ ശൈശവം, പിന്നെ വൈരാഗ്യത്തിന്റെ കഠിന തപസ്സ്. തുടർന്നു ലങ്കയിലെ സുഖാനുഭോഗങ്ങൾ മദ്യത്തിലും മദിരാക്ഷിയിലും ഒടുങ്ങാത്ത ആസക്തിയുടെ രാപ്പകലുകൾ. പ്രശസ്തി തേടിയുള്ള യുദ്ധങ്ങൾ . ആദ്യം കുബേരനോട് പിന്നെ പലരോടും . കൈലാസമെടുക്കാൻ വരെ വളർന്ന അഹങ്കാരം. അത് കൈലാസ നാഥന്റെ കാരുണ്യത്താൽ താത്ക്കാലികമായി അവസാനിച്ചുവെങ്കിലും പിന്നെയുമത് വളർന്നു. പുത്ര തുല്യന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും രംഭയിൽ പടർന്നു കയറിയ കാമാഗ്നി . ഭാര്യ ,പുത്രന്മാർ, അളവില്ലാത്ത സമ്പത്ത്, ഇത്രയൊക്കെ സൗഭാഗ്യമുണ്ടായിട്ടും ശിവ ചൈതന്യത്തിനു മുന്നിൽ ധ്യാനത്തിലിരിക്കേ രാവണന്റെ ഉള്ളിൽ ഒരു ചോദ്യം പിറന്നു..
"ഞാൻ ആരാണ് ? ഈ പിറവിയുടെ അർത്ഥമെന്താണ് ?
നീണ്ടു പോയ ധ്യാനത്തിനൊടുവിൽ ആരോ തന്റെ മനസ്സിനകത്തിരുന്നു പറയുന്നതു രാവണൻ കേട്ടു.
"നീ ജയനായിരുന്നു. വൈകുണ്ഠം കാത്തവൻ, സനകാദികളുടെ ശാപമാണ് ഈ ജന്മത്തിനു കാരണം. കർമ്മബന്ധത്തിന്റെ ചങ്ങല ഭേദിക്കാൻ നാരായണനു മാത്രമേ കഴിയൂ. നീ കാത്തിരിക്കുക. നാരായണൻ നരനായി വരുന്നതു വരെ കാത്തിരിക്കുക. " :
രാവണന്റെ കാത്തിരിപ്പു രാമാവതാരം വരെ തുടർന്നു.
രാമനെ ലങ്കയിലെത്തിക്കാനും ജന്മത്തിന്റെ ഒടുക്കം കണ്ടെത്താനും സീത നിമിത്തമേ സാധ്യമാവു എന്നറിഞ്ഞ രാവണൻ സീതയെ ലങ്കയിലെത്തിച്ചു. സൈന്യങ്ങളും, സഹോദരനും പുത്രന്മാരും നിലം വീണു കഴിഞ്ഞേപ്പോൾ രാവണനു ബോധ്യമായി തന്റെ ദിനം അടുത്തുവെന്ന്. അവസനയുദ്ധത്തിനു ഒരുങ്ങുന്ന നേരത്തു രാവണൻ ശിവന്റെ മുന്നിലെത്തി പ്രാർത്ഥിച്ചു. "ഭാഗവാനെ ഇന്നത്തോടെ എന്റെ കർമ്മബന്ധം അവസാനിക്കുകയാണ്. എന്റെ ശരീരവും ജീവനും സമ്പത്തും ഇതാ അങ്ങേക്കു സമർപ്പിക്കുന്നു " : എല്ലാം ശിവനിൽ അർപ്പിച്ച ശേഷമാണ് രാവണൻ രഥമേറുന്നത്. രാമബാണം മാറിനെ പിളർക്കുന്ന നേരത്തും രാവണൻ ഉരുവിടുന്നത് രാമമന്ത്രമാണ് ... തികച്ചും വ്യത്യസ്ഥനും സത്യസന്ധനുമായ ഒരു രാവണനെയായിരുന്നു അണ്ണാമല പുലവർ കൂത്തുമാടങ്ങളിൽ അവതരിപ്പിച്ചിരുന്നത്.
Share:

കമ്പരാമായണവും ധർമ്മവും.

 കുടുംബ ബന്ധത്തേയും സാമൂഹ്യ പ്രതിബതിബദ്ധതയേയും ഊട്ടി ഉറപ്പിക്കാനുതകുന്ന  രാമകഥയെ പ്രതിപാദ്യവിഷയമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിക്കപെട്ടിട്ടുണ്ട്. ഇതിൽ ആദികാവ്യമെന്നു കീർത്തിക്കപ്പെടുന്ന വാല്മീകി രാമായണമാണ് ഏറ്റവും പ്രശസ്തമായ കൃതി. തൊട്ടുപിന്നിൽ നിൽക്കുന്നത് തമിഴ് ഇതിഹാസ്യകാവ്യമായ കമ്പരാമായണമാണ്. ഉത്തമനായ നരൻ ആരെന്ന ചോദ്യത്തിനുത്തരമാണ് വാല്മീകിയിലെ രാമനെങ്കിൽ കമ്പരുടെ രാമനിൽ മനുഷ്യനേയും ഒപ്പം ഈശ്വരനേയും ദർശിക്കാനാവും. മനുഷ്യ സഹജമായ ദൗർബല്യങ്ങൾക്കൊപ്പം ഈശ്വരതുല്യമായ സവിശേഷതകളും കമ്പരുടെ ശ്രീരാമനിൽ കാണുന്നുണ്ട്.
    എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കമ്പരാമായണം രചിക്കപ്പെട്ടതെന്നു ഗണിക്കപ്പെടുന്നു. രചയിതാവായ കമ്പരെക്കുറിച്ചു പരിമിതമായ അറിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. വെണ്ണെനല്ലൂർ എന്ന ഗ്രാമത്തിലെ ഗ്രാമമുഖ്യനും ദയാലുവും വൈഷ്ണവ ആചാരത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയുമായ ചടയപ്പൻ മുതലിയാരുടെ ആശ്രിതനായിരുന്നു കമ്പർ എന്നു സാർവ്വത്രീകമായി അംഗീകരിക്കപ്പെടുന്നുണ്ട്. തനിക്കു അന്നം തന്നു വളർത്തി വലുതാക്കിയ ചടയപ്പൻ മുതലിയാരെ കമ്പർ തന്റെ കൃതികളിൽ നന്ദിപൂർവം സ്മരിക്കുന്നുമുണ്ട്. വൈഷ്ണവ ഭക്തനായ ചോഴരാജാവിന്റെ അഭ്യർത്ഥന മാനിച്ചാണ് കമ്പർ രാമകഥ എഴുതിയത്. മൂലകൃതിയായ വാല്മീകി രാമായണത്തിന്റെ പദാനുപദ തർജ്ജമയല്ല കമ്പരുടെ കൃതി. കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ പോലും കാതലായ മാറ്റം വരുത്താൻ കമ്പർ ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീരാമജയം എന്നതാണ് കാവ്യത്തിന്റെ യഥാർത്ഥ പേര് : പിന്നീട് അത് കരാമായണമായി അറിയപ്പെടുകയാണുണ്ടായത്. കമ്പരാമായണത്തിന്റെ പിറവിയെ സൂചിപ്പിക്കുന്ന ഒരു കഥയും പ്രചാരത്തിലുണ്ട്. ചോഴരാജസദസ്സിലെ കവി പ്രമുഖരായ കമ്പരോടും ഒട്ടകൂത്തനോടും രാമായണം രചിക്കാൻ രാജാവ് കല്പിച്ചു. നാല്പത്തിയൊന്നു ദിവസത്തെ അവധിയും അനുവദിച്ചു. ഒട്ടകൂത്തൻ യഥാസമയം തന്നെ രചന തുടങ്ങിയെങ്കിലും കമ്പർ ഒരക്ഷരം പോലും എഴുതാതിരുന്നു. ഒരു ദിനം രാജ്യസദസ്സിലെത്തിയ കമ്പരോടു എഴുത്തിന്റെ കാര്യം ചോഴമന്നൻ ചോദിച്ചു. എഴുതിത്തുടങ്ങിയെന്നു നുണ പറഞ്ഞ കമ്പരോടു എഴുതിയ ഭാഗത്തെ ഏതെങ്കിലും ഒരു ശ്ലോകം ഉദ്ധരിക്കാൻ രാജാവു കല്പിച്ചു. കമ്പർ ഉടൻ തന്നെ ഒരു ശ്ലോകം മനസ്സിൽ  കെട്ടിയൊരുക്കി അത് രാജാവിനെ ചൊല്ലി കേൾപ്പിച്ചു.
" കുമുദനിട്ട കുലവരെ കൂത്തരും
തിമിർദമിട്ടു തിരിയും തിരൈ കടൽ
തുമിതൻ ഊർപുക വാനവർ തുള്ളിനാർ
അമൃതമിന്നും എഴുമെന്നും
ആശൈയാൽ " .
സാഗരണ തരണത്തിനായി സേതുബന്ധിക്കാൻ കുമുദനെന്ന വാനര വീരൻ ചുമന്നുകൊണ്ടുവന്ന പർവതത്തെ സാഗരത്തിലേക്കു വീശിയെറിയവേ അത് കയറി ൻമേൽ അഭ്യാസം കാണിക്കുന്ന അഭ്യാസിയെപ്പോലെ കറങ്ങി കറങ്ങി കടലിൽ വീണു. ഈ സന്ദർഭത്തിൽ കടലിൽ നിന്നു തെറിച്ച നീർക്കണങ്ങൾ സ്വർഗത്തിൽ ചെന്നു വീഴുകയും അതു കണ്ട ദേവന്മാർ അമൃത് വീണ്ടും ഉണ്ടാവുമെന്നു കരുതി സന്തോഷിക്കുകയും ചെയ്തു എന്നർത്ഥം വരുന്ന ഈ ശ്ലോകത്തിലെ തുമി എന്ന പദം കാവ്യഭാഷയിൽ ഇല്ലാത്ത ഒന്നാണ്. കമ്പർ ശ്ലോകം ചൊല്ലിയ നേരത്ത് സദസ്സിലുണ്ടായിരുന്ന ഒട്ടകൂത്തർ തുമി എന്ന പദം തമിഴിൽ ഇല്ലെന്നും ഉടനെ അത് തിരുത്തണമെന്നും വാദിച്ചു. തമിഴ് ഗ്രാമങ്ങളിൽ  തുള്ളി എന്ന അർത്ഥം വരുന്ന തുമി എന്ന പദം പ്രയോഗത്തിലുണ്ടെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നുമായി കമ്പർ. തർക്കം തീരാതെയായപ്പോൾ ഗ്രാമങ്ങളിൽ പോയി അത് പരിശോധിക്കാമെന്നായി രാജാവ്. പ്രച്ഛന്നേവേഷം ധരിച്ചു  മൂവരും ഗ്രാമങ്ങളിലൂടെ നടക്കവേ  ഒരു സ്ത്രീ തൈരു കടയുന്നതു കണ്ടു. അവരുടെ അടുത്തേക്കു ചെറിയ കുട്ടിയായ അവരുടെ മകൻ ഓടിവരവേ "പക്കം വരാതെ, വിലകു വിലകു തുമി തെറിക്കും " എന്നു സൗമ്യമായി മകനെ ശാസിക്കുന്ന വാക്കു കേട്ട ഒട്ടകൂത്തൻ പരാജയം സമ്മതിച്ചു. കമ്പരെ കാക്കാൻ വേണ്ടി സരസ്വതി ദേവിയാണ് സ്ത്രീയായി വേഷം മാറിയെത്തിയതെന്ന കഥയും പ്രചാരത്തിലുണ്ട്.
പന്ത്രണ്ടായിരത്തി ഒരു നൂറ്റിപത്തു ശ്ളോകങ്ങളുള്ള കമ്പരാമായണത്തിൽ നാലിലൊരു ഭാഗം ശ്ലോകങ്ങളും യുദ്ധ വർണ്ണനകളാണ് അതിനാൽ തന്ന ഇതൊരു യുദ്ധകാവ്യമായും വാഴ്ത്ത പ്പെടുന്നു. പല്ലവ രാജ്യവംശത്തിന്റെ അധ:പതനവും ചോഴരുടെ ഉയർച്ചയും നടന്ന കാലത്താണ് കമ്പരാമായണം രചിക്കപ്പെട്ടത്. ഭക്തിയേക്കാൾ ധർമ്മത്തിനാണ് കമ്പരാമായണം ഊന്നൽ നൽകുന്നത്. ഇത് ചോഴരാജാക്കന്മാർക്കുള്ള ഒരു സന്ദേശം കൂടിയാണെന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. കമ്പരാമായണത്തിന്റെ സന്ദേശം മുഴുവൻ തോറ്റ രാവണൻ കഥയിലെ ഒരു ശ്ലോകത്തിൽ പ്രതിഫലിക്കുന്നതായും പണ്ഡിതർ അഭിപ്രായപ്പെടുന്നു.
" അറത്തിനാലൻറി അമരർക്കും അരും സമർ കടത്തൽ ,മറത്തിനാലരി തെൻപതും മനത്തിെടൈ വലിത്തി "
എന്നാരംഭിക്കുന്നേ ശ്ലോകം പറയുന്നത് ധർമ്മത്തിന്റെ വഴിയെ അല്ലാതെ ദേവന്മാർക്കും യുദ്ധം ജയിക്കാൻ സാധ്യമല്ല എന്നാണ്. കമ്പരാമായണത്തിൽ എവിടെ പരതിയാലും ധർമമത്തിന്റെ മഹത്വത്തെയാണ് കാണാനാവുക അതു ശ്രീരാമനിൽ മാത്രം ഒതുങ്ങിയൊടുങ്ങുന്നില്ല. കുംഭകർണ്ണനിലും അതികായതിലും , ഇന്ദ്രജിത്തിലും മാല്യവാനിലും കൈകേയിയിലും കാണാനാവുന്നത് ധർമമത്തിന്റെ മുഖമാണ്.
Share:

കമ്പർ

തമിഴ് ഇതിഹാസ കാവ്യമായ രാമായണം രചിച്ച കമ്പർ അറിയപ്പെടുന്നത് തമിഴ് കവി ചക്രവർത്തി
എന്നേ പേരിലാണ്. AD പന്ത്രണ്ടാം നൂറ്റാണ്ടിൽ തിഴവഴന്തൂർ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചതെന്നും പിതാവിന്റെ പേര് ആദിത്യനാണെന്നും സാർവത്രികമായി അംഗീകരിക്കപ്പെടുന്നു. ഇദ്ദേഹം കാളി കോവിലുകളിലെ ശാന്തിക്കാരായ ഉവച്ചവർ എന്ന സമുദായക്കാരനാണെന്നും അതല്ല നാദസ്വരം വായനകുലത്തൊഴിലാക്കിയ ഒച്ചൻ എന്ന സമുദായത്തിലെ അംഗമാണെന്നും ഉള്ള വാദങ്ങൾ നിലനിൽക്കുന്നു. ദാരിദ്ര്യത്തിന്റെ കെടുതി മുഴുവൻ ബാല്യത്തിന്റെ നാളിൽ അനുഭവിക്കേണ്ടി വന്ന കമ്പനു ആശ്രയമേകി കവിയാക്കി വളർത്തിയെടുത്തത് വെണ്ണനല്ലൂർ ഗ്രാമത്തിലെ ചടയപ്പൻ മുതലിയാർ എന്ന കൃഷിക്കാരന്നാണ്. ദാനശീലം കാരണം ചടൈയപ്പവള്ളലാർ എന്നറിയപെട്ടിരുന്ന ചടയപ്പൻ മുതലിയാർ തികഞ്ഞെ വൈഷ്ണവഭക്തനായിരുന്നു.
   കമ്പരുടെ കവിത്വത്തെക്കുറിച്ചു കേട്ടറിഞ്ഞ ചോഴമന്നൻ തന്റെ കൊട്ടാരത്തേക്കു അദ്ദേഹത്തെ ക്ഷണിക്കുകയും ചോഴ വംശ വിജയഗാഥ പാടാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതു കേട്ട കമ്പൻ തനിക്കു അന്നം തന്നു ആളാക്കിയ ചടയപ്പൻ മുതലിയാരെ പാടിയല്ലാതെ മറ്റാരേയും തനിക്കു പാടാനാവില്ല എന്നു പറഞ്ഞു കൊണ്ടു വെണ്ണനല്ലൂരിലേക്കു തിരിച്ചു നടന്നു. തുടർന്നു അദ്ദേഹം തന്റെ ആദ്യ രചനയും കൃഷിയുടെ പെരുമ പാടുന്ന ഗാഥയുമായ " ഏർ എഴുപത് " എഴുതുകയും ചടയപ്പൻ മുതലിയാർക്കു അതു സമർപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് ചോഴരാജാവിന്റെ അഭ്യർത്ഥന പ്രകാരം രാമകഥ രചിച്ചുവെങ്കിലും അവിടെയും കമ്പർ ചോഴനെ പാടിയില്ല. പകരം തനിക്കു അന്നം തന്നു വളർത്തിയ മുതലിയാരുടെ പെരുമയെയാണ് കമ്പൻ വാഴ്ത്തിയത്. സേതുബന്ധനത്തിന്റെ ഭാഗത്ത് "തഞ്ചമെൻറോർകളൈ താങ്കുപവനായി " മുതലിയാരെ കീർത്തിക്കുന്ന കമ്പൻ ശ്രീരാമപട്ടാഭിഷേകത്തിന്റ വേളയിൽ രാമന്റെ സിംഹാസനത്തെ ചടയപ്പൻ മുതലിയാർ താങ്ങി നിർത്തുന്നു എന്നാണ് പാടിയത്.
Share:

Shadow play puppet

Shadow play of Kerala is known as Thol pavakoothu. The main stages of this ritual art is Kali temples of Palakkad district.
Share:

Chinakkathur temple and Tholpavakoothu.....

നൂററാണ്ടുകൾക്കു മുൻപ് കൈത്തറി നെയ്ത്തിന്റെ കരവിരുതുമായി ചുരം കടന്നെത്തിയ മന്നാടിയാർ സമുദായക്കാരായ നെയ്ത്തുകാർ കലാകേരളത്തിനു സമ്മാനിച്ച അപൂർവ സുന്ദര നിഴൽ നാടകമാണ് തോൽ പാവകൂത്ത്. കുത്തനൂർ സ്വദേശികളായ കണ്ണപ്പൻ നായർ പൊന്നച്ചൻ നായർ എന്നീ അനുഗ്രഹീത കലാകാരന്മാർ കർണ്ണാടകയിൽ നിന്നു പഠിച്ചെടുത്ത ഓലപ്പാവക്കളിയിൽ നിന്നാണ് ഇന്നു കാണുന്ന തരത്തിലുള്ള തോൽപ്പാവകൂത്തു പിറന്നത്. ഏകദേശം മൂന്നു നൂറാണ്ടു കൊല്ലങ്കോട് ഭാഗത്തു പിറവിയെടുത്ത ഈ കലാരൂപം ചിനക്കത്തൂരിലെത്തിയത് രണ്ടു നൂറ്റാണ്ടു മുൻപാണ്. ചിനക്കത്തൂരിൽ തോൽപ്പാവകൂത്തു തുടങ്ങിയ കാലം മുതൽ പാലപ്പുറം സംഘമാണ് ഇവിടെ തോൽപ്പാവകൂത്തു നടത്തിവരുന്നത്.
അങ്കപ്പ പുലവർ ,രാമ പുലവർ , ശങ്കര പുലവർ , കൃഷ്ണ പുലവർ ,രാമസ്വാമി പുലവർ , അണ്ണാമല പുലവർ തുടങ്ങിയ തോൽപ്പാവക്കൂത്തു രംഗത്തെ അതികായർ തോൽപ്പാവക്കൂത്തിനു നേതൃത്വം നൽകിയേ വേദിയാണ് ചിനക്കത്തൂർ.  ആദ്യ കാലത്ത് ചിനക്കത്തൂരിൽ പതിനാലു ദിവസത്തെ കൂത്തായിരുന്നു നടത്തിയിരുന്നത്. പറയെടുപ്പിന്റെ നാളുകൾ വർദ്ധിപ്പി ച്പ്പോൾ കൂത്തിന്റെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇപ്പോൾ പതിനേഴു ദിവസത്തെ തോൽപ്പാവകൂത്താണ് സ്ഥിരമായി നടക്കുന്നത്. കമ്പരാമായണത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് ഇവിടെ അവതരിപ്പിക്കുക. തോൽപ്പാവകൂത്തു തുടങ്ങുന്ന ദിവസം മുതൽ കാവിൽ കലാപരിപാടികളും ഉണ്ടാവും. കൂത്തിനോടനുബന്ധിച്ചു ചെണ്ട മദ്ദളം കുഴൽ എന്നീ വാദ്യോപകരണങ്ങൾ കൂത്തുമാടത്തിൽ ഉപയോഗിക്കുന്ന അപൂർവം മാടങ്ങളിലൊന്ന് ചിനക്കത്തൂരാണ്. ചിനക്കത്തൂരിലെ കൂത്തുമാടത്തിന്റെ നീളം 33 അടിയും വീതി 10 അടിയും ഉയരം ഏഴ് തറനിരപ്പിൽ നിന്നുള്ള ഉയരം ഏഴ് അടിയുമാണ്. ഇവിടെ 22 വിളക്കുകളാണ് മാടത്തിനകത്തു കത്തിക്കുക. ഈ അടുത്ത കാലത്താണ് മാടം പുതുക്കിപണിതത്.
Share:

Sita and ramayan..



ആരാണ് സീത?
അയോനിജാതയാണ് സീത എന്നാണ് ഭാരതത്തിൽ എഴുതപ്പെട്ട കൂടുതൽ രാമായണങ്ങളും പറയുന്നത്. യാഗഭൂമി ഉഴുന്ന സമയത്ത് ഉഴവുചാലിൽ നിന്നു കിട്ടിയ പെൺകുട്ടിക്കു സീതയെന്നു നാമകരണം ചെയ്യുന്ന ജനകൻ സീതയുടെ യഥാർത്ഥ പിതാവല്ല എന്നു തന്നെയാണ് എല്ലാ രാമായണങ്ങളും വെളിപ്പെടുത്തുന്നത്. സീതക്കു ഒരു പൂർവജന്മ കഥയുണ്ടെന്നു കമ്പരും പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായണങ്ങളും സൂചിപ്പിക്കുന്നു. കുശദ്ധ്വജൻ എന്ന താപസൻ പ്രാർത്ഥിച്ചതിന്റെ ഫലമായി വേദത്തിൽ നിന്നു പിറന്ന വേദവതിയാണ് സീതയുടെ മുൻ ജന്മമെന്നു കമ്പർ പറയുന്നു. എന്നാൽ പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായണങ്ങളിൽ ഇന്ദ്രപത്നി ഇന്ദ്രാണിയാണ് സീതയായി പിറന്നതെന്നു പറയുന്നു. പല രാമായണങ്ങളിലും സീതയെ രാവണന്റെ മകളായി എഴുതപ്പെട്ടിട്ടുണ്ട്. ആ കഥ ഇങ്ങിനെയാണ്.
  കുശദ്ധ്വജപുത്രിയായ വേദവതി വിഷ്ണുവിനെ ഭർത്താവായി കിട്ടാൻ വൃതമനുഷ്ഠിച്ചിരുന്ന നാളിലാണ് രാവണൻ അവിടെ എത്തിയതെന്നും ബലാൽക്കാരത്തിനു തുനിഞ്ഞതെന്നും തുടങ്ങുന്ന കഥ ഇങ്ങിനെ നീളുന്നു. തന്റെ വൃതത്തിനു ഭംഗം വരുത്തിയ രാവണന്നു യമനായി അടുത്ത ജന്മത്തിൽ താൻ തന്നെ പിറവിയെടുക്കുമെന്നും ശപഥം ചെയ്ത വേദവതി യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്യുന്നു.. വേദവതിയുടെ ചിതാഭസ്മത്തെ യോഗദണ്ഡിലാക്കി ലങ്കയിൽ എത്തിച്ചത് നാരദനാണെന്നു പറയുന്ന കമ്പർ സീതയുടെ പിറവിയിടമായി ലങ്കയെ തന്നെയാണ് പറയുന്നത്. യോഗദണ്ഡിൽ നിന്നു പിറന്ന ശിശു ലങ്കയുടെ സർവനാശത്തിനു കാരണമാവുമെന്ന ജ്യോത്സ്യ വിധി കാരണം ആ കുട്ടിയെ  കുട്ടയിലാക്കി കടലിൽ ഒഴുക്കുന്നു. ആ കുട്ടി തന്നെയാണ് കടൽ കടന്നു മിഥിലയിലെ ഉഴവുചാലിൽ എത്തിയതെന്നു കമ്പർ പറയുന്നു. : ഇന്ദ്രപത്നിയായ ഇന്ദ്രാണിയെ ബലാൽസംഗം ചെയ്ത രാവണന്റെ മരണത്തിനു കാരണമൊരുക്കാൻ സീതയായി ഇന്ദ്രാണി തന്നെയാണ് പിറന്നതെന്നാണ് പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായാണങ്ങൾ പറയുന്നത്.
സീതയെ മഹാലക്ഷ്മിയുടെ അവതാരമായി ആദ്യം എഴുതപ്പെട്ടത് ഭാഗവതത്തിലാണ്. അതിനു ശേഷം രചിച്ച രാമായണങ്ങളെല്ലാം ഭാഗവതത്തിന്റെ കാഴ്ചപാടിനെ സ്വീകരിക്കുകയാണുണ്ടായത്. ഇവിടെ എഴുത്തശ്ശനും കമ്പരും സീതയെ ലക്ഷ്മി ദേവിയായി തന്നെയാണ് കാണുന്നത്. ഭക്തിയുടെ പൂർണ്ണത കാരണം ലക്ഷ്മി ദേവിയെ രാവണനു കട്ടുകൊണ്ടുപോവാൻ കഴിയില്ല എന്നു കരുതുന്ന എഴുത്തച്ഛൻ സന്ദർഭത്തിനനുസൃതമായി ഒരു മായാ സീതയെ സൃഷ്ടിക്കുന്നു... മായാസീതയെ തന്നെയാണ് എഴുത്തച്ഛന്റെ രാവണൻ കട്ടുകൊണ്ടുപോകുന്നതും.

Share:

KALAM PATTU AT CHINAKKATHUR


 Kalampattu is a old traditional mode of kali worship in Kerala.

Share:

Nature.

sunset in a village of KERALA
 

Share:

CHINAKKATHUR POORAM


 Chinakkathur pooram is one of the best temple festival of Palakkad district .we can see many many folk arts and different types of images here.

Share:

Elephant procession and Chinakkathur pooram


 കേരളത്തിലെ  പ്രധാന കാവുത്സവങ്ങളിൽ  ഒന്നാണ് പാലക്കാട് ജില്ലയിലെ ചിനക്കത്തൂർ പൂരം, ആയിരക്കണക്കിനു കാണികൾ കാഴ്ചക്കാരായി എത്തുന്ന ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്       ആന പൂരമാണ്. 27 ആനകൾ ഇരു                                                                  ചേരിയിലുമായി അണിനിരക്കുന്ന പൂരമാണിവിടെ നടക്കുക                       പാലപ്പുറം, പല്ലാർ മംഗലം, മീറ്റ്ന, എറക്കോട്ടിരി, ഒറ്റപ്പാലം, വടക്കു മംഗലം, തെക്കുമംഗലം എന്നി എഴുദേശങ്ങളിലെ ദേശക്കമമിറ്റികൾ ചേർന്നാണ്   ചിനക്കത്തൂരിലെ ആനപ്പൂരം സംഘടിപ്പിക്കുന്നത്. 1891 ൽ ആണ് ചിനക്കത്തൂരിൽ ആദ്യമായി ആനപ്പൂരം അരങ്ങത്തെത്തിയത് . അന്നു കാവിലെ സമുദായ സ്ഥാനിയായിരുന്ന എറക്കോട്ടിരി ദേശത്തെ   പാലത്തോൾ മനക്കാ രണ് ചിനക്കത്തൂരിലെ ആനപ്പൂരത്തിനു തുടക്കമിട്ടത്.. ഒരേ ഒരു ആനയും നാലു ചെണ്ടക്കാരും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. 1892 ൽ കിഴക്കൻ ചേരിയിലെ മന്ത്രടത്ത് മനയിൽ നിന്നും ആന കാവിലെത്തുകയുണ്ടായി. പിന്നീട് ആനകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് ദേശക്കമ്മിറ്റികൾ രൂപികരിച്ച ശേഷമാണ്. തുടക്ക            നാളുകളിൽ ദേശക്കമ്മിറ്റികൾ തമ്മിൽ  ഐക്യമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ചിനക്കത്തൂർ പൂരത്തിനു ചിട്ടയും ഉണ്ടായിരുന്നില്ല. രണ്ടു മൂന്നു ദശാബ്ദങ്ങൾക്കു മുൻപ് ഏഴു ദേശങ്ങളും അടങ്ങിയ ഒരു കമ്മിറ്റി രൂപികൃതമായതോടെയാണ് ആനപ്പൂരത്തിനും മേളത്തിനും ചിട്ട ഉണ്ടായത്. ഇപ്പോൾ ഓരോ ദേശത്തു നിന്നും നിശ്ചിത എണ്ണം ആനയെ മാത്രമേ എഴുന്നെള്ളിക്കാവു എന്ന നിബന്ധനയുണ്ട്. കിഴക്കൻ പന്തിയിൽ തെക്കു മംഗലം വടക്കു മംഗലം എന്നീ കമ്മിറ്റികൾക്കു അഞ്ചാന വീതം എഴുന്നെള്ളിക്കാം. പടിഞ്ഞാറെ പന്തിയിൽ ഒററപ്പാലം ദേശത്തിനു അഞ്ചാനയും മറ്റു നാലുദേശങ്ങൾക്കു മൂന്നു ആന വീതവും എഴുന്നെള്ളിക്കാം എന്നാണ് കമ്മിനികൾ തമ്മിലുണ്ടാക്കിയ കരാർ. ഇങ്ങിനെ പഴിഞ്ഞാറെ പന്തിയിൽ 17 ആനകളും കിഴക്കേ പന്തിയിൽ പത്തു ആനകളും അണിനിരക്കും. പൂരം ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് ആനപ്പൂരം തുടങ്ങുക. രാത്രി 8 മണി വരെ ഇതു തുടരും. അടുത്ത നാൾ പുലർച്ച 3 മണിക്കു തുടങ്ങുന്ന ആന പൂരം ഏഴു മണിക്കവസാനിക്കും. പൂരം ദിവസം നടക്കുന്ന കുടമാറ്റവും പിറ്റേ ദിനം നടക്കുന്ന കൂട്ടിയെഴുന്നെള്ളിപ്പും ആനപ്പൂരത്തിലെ ഭംഗിയാർന്ന മുഹൂർത്തങ്ങളാണ്.

Share:

Tholpavakoothu.....


 puppets of pattar pavas

Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

— National Handloom Day . More than eight decades ago, a narrow road in Ottapalam ran between four or five modest, single-storey, tiled-roof buildings. Along that road marched a khadi-clad freedom fighter, carrying the Tricolour and raising his voice:“Bharat Mata Ki Jai! Mahatma Gandhi Ki Jai! Boycott foreign cloth!”The police beat him, and he fell. Yet even as he lay on the ground, his voice continued to ring out: “Bharat Mata Ki Jai!”That forgotten freedom fighter of Ottapalam was none other than Advocate Sundar Iyer.His story takes us back to the days when khadi was not merely a fabric. It was an idea, a political statement and a symbol of national self-respect.Mahatma Gandhi, born in Porbandar, understood that after agriculture, the textile sector provided livelihoods to one of the largest sections of India's population. By encouraging the spinning of the charkha and calling for the boycott of foreign cloth, he sought not only to restore the livelihoods of millions but also to awaken a sense of national pride.Millions responded. Foreign-made textiles were rejected, while Indian-made khadi was embraced with pride. In time, khadi became one of the most recognizable symbols of the freedom movement and of patriotism itself.Even after Independence, both the Government of India and the Government of Kerala introduced several schemes and incentives to support the khadi and handloom sectors.In Kerala, Hantex and Hand Weave were established with the stated objectives of promoting the marketing of handloom products and protecting the handloom industry.Yet, ironically, these very government initiatives would eventually become associated with the decline of the traditional weaving communities along the banks of the Nila.Palappuram — A Village of WeaversPalappuram was once a settlement where weaving was not simply an occupation but a way of life. Generations of families depended on the loom for their livelihood.The weavers were often at the mercy of powerful middlemen and traders. It was with the intention of protecting them from exploitation that a handloom weaving cooperative society was established at Palappuram in 1954.My father, K. Annamala Pulavar, became its first secretary.With the support of Damodara Menon, who was then the Industries Minister of Kerala, my father also played a major role in establishing the Palappuram Weavers' Colony in 1961. The colony consisted of 25 houses.The land on which the colony was established came from our own family property.Those early years were not easy. Ensuring a regular supply of yarn and the timely payment of wages was a constant struggle. My father often had to plead with traders in Kozhikode simply to ensure that the society received yarn and that the weavers could continue working.In 1967, my father stepped down from the society. Later, my elder brother Sivaprakash became its president. It was during his tenure that the building of the Palappuram Weavers' Cooperative Society was constructed.The Beginning of the DeclineThe decline of Kerala's handloom sector began in earnest around 1980.Irregularities and large-scale fraud were uncovered in Hantex and in several politically controlled cooperative societies in Thiruvananthapuram. In the aftermath, the rebate arrears that the government owed to handloom cooperatives across Kerala were frozen.The consequences were devastating.The Palappuram Handloom Society suffered a loss of approximately ₹25 lakh.The Elappully Society lost around ₹85 lakh.The Eravatodi Society also suffered losses running into several lakhs of rupees.For many cooperative societies, these losses proved fatal.As yarn became difficult to obtain and wages were delayed or stopped altogether, weavers gradually abandoned their traditional occupation. One after another, handloom cooperatives began to close.And with every closed society, Kerala lost not merely an economic institution, but a part of its living cultural heritage.More Than an Economic CrisisThe decline of handloom weaving cannot, however, be attributed to financial mismanagement alone.For many years, regulations had reserved the production of certain textile items exclusively for the handloom sector. Items such as set mundu, set sarees and jacquard blankets, among others, could be produced only on handlooms.These restrictions offered a measure of protection to traditional weavers.When such regulations were abolished at the national level, handloom products were forced to compete directly with mass-produced textiles manufactured on power looms and in large industrial units.The traditional handloom sector could not withstand this competition.The loom gradually fell silent.Today, handloom workers in Tamil Nadu are campaigning for the restoration of such protective measures. Their demand is not merely about preserving an old method of producing cloth. It is about protecting the livelihood, dignity and cultural identity of thousands of weaving families.If their struggle succeeds, perhaps there is hope that the handloom industry can once again find its place in India's textile landscape.And perhaps, one day, along the banks of the Nila, we may once again hear the rhythmic sound of the loom—the sound that once marked the heartbeat of Palappuram.On National Handloom Day, that sound deserves not merely to be remembered, but to be heard again.