Chinakkathur pooram
The annual celebratoin of Chinakkathur temple is known as pooram.Thousand of peoples gathering together to watch this grand festival.
Tholpavakoothu at Chinakkathur Temple
മാഘമാസത്തിലെ മകം നാളിൽ ഉത്സവമാഘോഷിക്കുന്ന ചിനക്കത്തൂരിൽ ഉത്സവത്തിനു ഇരുപത്തിയേഴു ദിവസം മുൻപു തന്നെ തോൽപ്പാവകൂത്തിന്റ നിശകൾക്കു തുടക്കമാവും. ഇപ്പോൾ പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്താണ് ഇവിടെ നടക്കുന്നത്. ആദ്യ കാലത്ത് ഇതു പതിനാലു ദിവസമായിരുന്നു നടന്നിരുന്നത്. സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള കമ്പരാമായണ കഥയാണ് ഇവിടെ നടത്തുക.
ഏകദേശം രണ്ടു നൂറ്റാണ്ടു മുൻപാണ് ചിനക്കത്തൂരിൽ തോൽപ്പാവകൂത്തു തുടങ്ങിയത്. തുടക്കകാലം മുതൽ ഇന്നുവരെയും പാലപ്പുറം സംഘമാണ് തോൽപ്പാവകൂത്തിനു ഇവിടെ നേതൃത്വം നൽകിവരുന്നത്. പാലപ്പുറം അങ്കപ്പ പുലവർ, കൃഷ്ണ പുലവർ ,രാമപുലവർ , ശങ്കരപ്പുലവർ ,രാമസ്വാമി പുലവർ, അണ്ണാമല പുലവർ ,രാമൻകുട്ടി പുലവർ, തങ്കമണി പുലവർ , കൃഷ്ണമൂർത്തി പുലവർ. തുടങ്ങി പ്രശസ്ത പാവക്കൂത്തു കലാകാരന്മാർ ഇവിടെ കൂത്ത് അവതരിപ്പിച്ചിരുന്നു.മേലെക്കാവിലെ ഭഗവതിയുടെ മുന്നിലെ നിലവിളക്കിൽ നിന്നും പകർന്നെടുക്കുന്ന തിരി തൂക്കുവിളക്കിൽ വെച്ചു കൂത്തുമാടത്തിന്റെ മുൻ വശത്ത് തൂക്കിയിടുന്നേതോടെയാണ് തോൽപ്പാവകൂത്തിന്റെ ചടങ്ങുകൾ തുടങ്ങുക. തുടർന്നു മേലെക്കാവിൽ സന്ധ്യാവേല കൊട്ടുകയും അതിനു ശേഷം മേലെക്കാവിന്റെ മതിൽക്കെട്ടിനു പുറത്ത് കേളി മദ്ദള പറ്റ്, കുഴൽ പറ്റ് എന്നീ ചടങ്ങുകൾ നടക്കും. ഇതിനു ശേഷം വെളിച്ചപ്പാട് ഉറയുകയും താഴെക്കാവിനെയും മേലെക്കാവിനെയും പ്രദക്ഷിണങ്ങൾ ചെയ്ത് പുറത്തുകടക്കുന്നു. നേരെ കൂത്തുമാടത്തിലെത്തി അരിയെറിഞ്ഞു കൂത്തു തുടങ്ങാൻ അനുവാദം നൽകുന്നു. ഇതിനു ശേഷമാണ് മാടത്തിൽ കൂത്തു തുടങ്ങുക. പതിനാലാം കൂത്തു നാളിൽ നടക്കുന്ന ഗരുഢപത്ത് കാണാൻ നിരവധി ഭക്ത ജനങ്ങൾ ഇവിടെ ഒത്തുകൂടാറുണ്ട്.
Mariyamman pooja festival,Palappuram
കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം നഗരസഭയിൽ പാലപ്പുറം ഗ്രാമത്തിലെ മാരിയമ്മൻ കോവിലിലെ പ്രധാന ഉത്സവമാണ് മൂന്നു വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന മാരിയമ്മൻ പൂജ. നൂററാണ്ടുകൾക്കു മുൻപ് ചുരം കടന്നെത്തിയ നെയ്ത്തുകാരായ മുതലിയാർ സമുദായക്കാർ സ്ഥാപിച്ചതാണ് പാലപ്പുറം മാരിയമ്മൻ കോവിൽ , മാരിയമ്മയെ കൂടാതെ മാഹാളിയമ്മ, മുത്തുകുമാര നായനാർ,
ഗണപതി, നാഗങ്ങൾ, നവഗ്രഹങ്ങൾ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠകൾ കൂടി ഇവിടെയുണ്ട്,:തമിഴ് ആചാരപ്രകാരമുള്ള പൂജകളാണ് ഇപ്പോഴും ഇവിടെ നടക്കുന്നത്.
തമിഴ് നാട്ടിലെ മാരിയമ്മൻ പൂജകളെപ്പോലെ പാലപ്പുറം മാരിയമ്മൻ കോവിലിലും മുഖ്യചടങ്ങുകളിൽ സ്ത്രീകൾക്കു തന്നെയാണ് മുൻഗണന.. വസൂരി മുതലായ രോഗങ്ങൾ ഗ്രാമത്തെ ബാധിക്കാതിരിക്കാനാണ് മാരിയമ്മൻ പൂജകൾ നടത്തുന്നത്.
Koothu madam : കൂത്തുമാടങ്ങൾ.
കൂത്തുമാടങ്ങൾ ....
താത്ക്കാലികമായി. കെട്ടിയുണ്ടാക്കുന്ന പുരയിലാണ് കൂത്തു നടത്തുന്നത്. എങ്കിലും ഭൂരിപക്ഷം കാവുകളിലും ഓടു മേഞ്ഞതും മണ്ണു കൊണ്ടോ വെട്ടുകല്ലുകൊണ്ടോ ചുമറുള്ളതുമായ കെട്ടിടങ്ങളാണ് കൂത്തുമാടങ്ങൾ. കൂത്തുമാടങ്ങളെ നാല്പത്തീരടി കളരിയെന്നു ചിലർ എഴുതി വെച്ചിട്ടുണ്ട്. 42 അടി നീളവും 10 അടി വീതിയും 8 അടി ഉയരവുമാണ് കൂത്തുമാടങ്ങളുടെ അളവെന്ന് ആരോ ഒരാൾ എഴുതിവെച്ച തെറ്റിനെ നേരിട്ടറിവില്ലാത്ത കാരണത്താൽ പലരും ഏറ്റു പാടുന്നത്. എന്നാൽ 42 കളരിയെന്നത് കളരിപയറ്റുമായി ബന്ധപ്പെട്ട കളരികളാണ്. കേരളത്തിൽ പല
പാലക്കാട് ജില്ലയിലെ
യും തൃശൂർ ജില്ലയിലേയും എൺപതോളം ഭഗവതി ക്കാവുകളിൽ ഉത്സവത്തോടനുബന്ധിച്ചു അരങ്ങുണരുന്ന കലാരൂപമാണ് തോൽപ്പാവകൂത്ത്. ഈ കലാരൂപം അവതിരിപ്പിക്കുന്ന വേദികൾ കൂത്തുമാടം എന്ന പേരിലാണ് അറിയപ്പടുന്നത്. കൂടുതൽ കാവുകളിലും മാടങ്ങളുടെ സ്ഥാനം കാവുകൾക്കു അഭിമുഖമായിട്ടാണ് കാണപ്പെടുന്നതെങ്കിലും ചില കാവുകളിൽ സ്ഥല പരിമിതി കാരണം മാടങ്ങൾ ക്ഷേത്രത്തിൽ നിന്നകന്നോ ക്ഷേത്ര മൈതാനത്തിന്റെ ഓരങ്ങളിലോ മാറ്റി കെട്ടിയും കാണപ്പെടുന്നുണ്ട്. പാവകൂത്തിന്റെ തുടക്കകാലങ്ങളിൽ പനയോലെ കൊണ്ടുള്ള താത്ക്കാലിക പുരകൾ ആണ് വേദിയായി ഉപയോഗിച്ചിരുന്നത്.. പനയോല കൊണ്ടു കെട്ടിയുണ്ടാക്കുന്ന താത്ക്കാലിക പുര കാർണമാണ് മാടം എന്ന പേര് വന്നത്. ആദ്യ കാലത്തെ കൂത്തു അവതരണ സ്ഥലങ്ങളിൽ ഒന്നായ കുത്തനൂർ നടു മന്ദത്ത് താത്ക്കാ ലിക ഓലപ്പുരയിൽ തന്നെയാണ് കൂത്തു നടത്തുന്നത്. പുരാതന ദേവി ക്ഷേത്രമായ പരിയാനമ്പറ്റക്കാവിലു
യും തൃശൂർ ജില്ലയിലേയും എൺപതോളം ഭഗവതി ക്കാവുകളിൽ ഉത്സവത്തോടനുബന്ധിച്ചു അരങ്ങുണരുന്ന കലാരൂപമാണ് തോൽപ്പാവകൂത്ത്. ഈ കലാരൂപം അവതിരിപ്പിക്കുന്ന വേദികൾ കൂത്തുമാടം എന്ന പേരിലാണ് അറിയപ്പടുന്നത്. കൂടുതൽ കാവുകളിലും മാടങ്ങളുടെ സ്ഥാനം കാവുകൾക്കു അഭിമുഖമായിട്ടാണ് കാണപ്പെടുന്നതെങ്കിലും ചില കാവുകളിൽ സ്ഥല പരിമിതി കാരണം മാടങ്ങൾ ക്ഷേത്രത്തിൽ നിന്നകന്നോ ക്ഷേത്ര മൈതാനത്തിന്റെ ഓരങ്ങളിലോ മാറ്റി കെട്ടിയും കാണപ്പെടുന്നുണ്ട്. പാവകൂത്തിന്റെ തുടക്കകാലങ്ങളിൽ പനയോലെ കൊണ്ടുള്ള താത്ക്കാലിക പുരകൾ ആണ് വേദിയായി ഉപയോഗിച്ചിരുന്നത്.. പനയോല കൊണ്ടു കെട്ടിയുണ്ടാക്കുന്ന താത്ക്കാലിക പുര കാർണമാണ് മാടം എന്ന പേര് വന്നത്. ആദ്യ കാലത്തെ കൂത്തു അവതരണ സ്ഥലങ്ങളിൽ ഒന്നായ കുത്തനൂർ നടു മന്ദത്ത് താത്ക്കാ ലിക ഓലപ്പുരയിൽ തന്നെയാണ് കൂത്തു നടത്തുന്നത്. പുരാതന ദേവി ക്ഷേത്രമായ പരിയാനമ്പറ്റക്കാവിലു
താത്ക്കാലികമായി. കെട്ടിയുണ്ടാക്കുന്ന പുരയിലാണ് കൂത്തു നടത്തുന്നത്. എങ്കിലും ഭൂരിപക്ഷം കാവുകളിലും ഓടു മേഞ്ഞതും മണ്ണു കൊണ്ടോ വെട്ടുകല്ലുകൊണ്ടോ ചുമറുള്ളതുമായ കെട്ടിടങ്ങളാണ് കൂത്തുമാടങ്ങൾ. കൂത്തുമാടങ്ങളെ നാല്പത്തീരടി കളരിയെന്നു ചിലർ എഴുതി വെച്ചിട്ടുണ്ട്. 42 അടി നീളവും 10 അടി വീതിയും 8 അടി ഉയരവുമാണ് കൂത്തുമാടങ്ങളുടെ അളവെന്ന് ആരോ ഒരാൾ എഴുതിവെച്ച തെറ്റിനെ നേരിട്ടറിവില്ലാത്ത കാരണത്താൽ പലരും ഏറ്റു പാടുന്നത്. എന്നാൽ 42 കളരിയെന്നത് കളരിപയറ്റുമായി ബന്ധപ്പെട്ട കളരികളാണ്. കേരളത്തിൽ പല സ്ഥലത്തും അയോധനാ കലയുടെ കളരികളുണ്ട് -. ഏറ്റവും പുരാതന കളരികളിലൊന്ന് നിളയോരത്തുള്ള തിരുനാവായയിൽ ഉണ്ട്. അതാണ് 42 കളരി. തോല്ലാവക്കുത്ത് നടക്കുന്ന ഏകദേശം 30 കാവുകളിമാടങ്ങളെ അളന്നു നോക്കിയെങ്കിലും ഒരെറ്റമാടം പോലും 42 കളരിയല്ല. ചിനക്കത്തൂർ കാവ് മാടത്തിന്റെ നീളം 33 അടിയാന് വീതി പത്തടിയുമാണ്. മുണ്ടൂർ കൂത്തുമാടത്തിന്റെ നീളവും വീതിയും ഇതേ അളവു തന്നെയാണ്. പെരിങ്ങോട്ടു മന്ദത്തു കാവിലെ
കൂത്തുമാടത്തിനു 37 അടി നീളമുണ്ട്. ഏറ്റവും നീളം കൂടിയ കൂത്തുമാടം പയിലൂർ പുരോട്ടിൽ ഭഗവതി ക്കാവിലെ മാടമാണ് അതിന്റെ നീളം 44 അടിയാണ്, 26 അടി നീളം മാത്രം ഉള്ള കൂത്തുമാടവുമുണ്ട്. ഇത് വാണിയംകുളം പ്ലാച്ചിത്തറ കിള്ളിക്കാവിലാണ്. കണ്ണിയമ്പുറം കിള്ളിക്കാവിലെ മാടത്തിന്റെ നീളം 38 അടിയും വീതി പതിനാലടിയുമാണ്. എഴക്കാട് കുന്നപ്പുള്ളി കാവിലെ മാടത്തിന്റെ നീളം 38 അടിയും വീതി 15 അടിയുമാണ്. കയ്മക്കുന്നത്തു കാവിലെ കൂത്തുമാടം. രണ്ടു നിലയുള്ള മാടമാണ് ഇത്. രണ്ടു നിലയുള്ള മറ്റൊരു കൂത്തുമാടം പൂക്കോട്ടു കാളികാവിലെ കൂത്തുമാടമാണ്. മൂന്നു ഭാഗം ചുമരുകൾ വെച്ചു മറച്ചിട്ടുള്ള കൂത്തുമാടങ്ങൾ അതിനകത്തു കത്തിക്കുന്ന വിളക്കിലെ വെളിച്ചം ചിതറിപ്പോകാതെ പാവകൾ കൊരുത്തിടുന്ന ആടൽ പുടവയിൽ വീഴുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. ഓരോ മാടത്തിലും വെ
ളിച്ചത്തിനായി കത്തിക്കുന്ന വിളക്കുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ട്. ചിനക്കത്തൂർ കാവിൽ 22 വിളക്കുകളാണ് കത്തിക്കുന്നത്. എന്നാൽ പുത്തൂരിൽ 13 വിളക്കുകളാണ് കത്തിക്കുക. കുത്തനൂരിലും മണ്ണൂരിലും വിളക്കുകളുടെ എണ്ണം 24 ആണ്..
പൂതനും തട്ടാനും | Poothan and Goldsmith
പണ്ടു പണ്ടു നിളാതീരത്തൊരു പൂതൻ കാടു പാർത്തിരുന്നു. കാടകത്തെ വള്ളികളിൽ ഊഞ്ഞാലാടിയും കാട്ടു കിഴങ്ങുകൾ തിന്നും അല്ലലേതുമില്ലാതെ പൂതൻ വാണിരുന്നു. ഉഷ്ണത്തിന്റെ നാളിൽ നിളയിലെ ശൈത്യത്തിലിറങ്ങി നീരാടിയും നീന്തിത്തുടിച്ചും നടക്കുക പതിവായിരുന്നു. ഒരു നാൾ ഒരുച്ചയുടെ നേരത്തു പരൽ മീനുകൾ പുളയുന്ന വെള്ളത്തിലിറങ്ങി ആഴത്തിൽ മുങ്ങവേ പൂതത്തിനൊരു ചെപ്പു കിട്ടി.. ചെപ്പിനകം മുഴുവൻ സ്വർണമാവുമെന്നു കരുതിയ പൂതത്തിനു അകതാരിൽ മോഹം നിറഞ്ഞു. "കാതിലൊരു കടുക്കൻ, അരയിലൊരു അരത്താലി. പിന്നെ മാറിൽ മനോഹരമായ മാർത്താലി കൈവള, കാൽത്തള. നീണ്ടു നീണ്ടു പോയ മോഹങ്ങൾക്കിടയിൽ പൂതം ചെപ്പു തുറന്നു നോക്കാൻ മറന്നു പോയി. സ്വർണത്തിന്റെ നിറം പൂശിയ ആശകളുമായി തട്ടാനെ തെരഞ്ഞു നടന്ന പൂതൻ ഒടുവിൽ അയാളെ കണ്ടത്തി. തനിക്കു കിട്ടിയ ചെപ്പു തട്ടാന്റെ മുന്നിൽ വെച്ച ശേഷം പൂതൻ രണ്ടടി മാറിനിന്നു.
കൈ രണ്ടും കെട്ടി നിന്ന പൂതത്തിനോടു തട്ടാൻ.
ചോദിച്ചു:
"ഇത് എവിട്ന്നാ കിട്ട്യേ ?"
"പൊഴേന്നാ" പൂതൻ പറഞ്ഞു.
"തൊറന്നു നോക്കിയോ നീ ?"
ഇല്ലെയെന്ന അർത്ഥത്തിൽ പൂതൻ തലയാട്ടി.
"എന്താ ഇപ്പോ വേണ്ടേ"? തട്ടാൻ ചോദിച്ചു:
പുതൻ തന്റെ മനസ്സിലെ മോഹങ്ങളെ ഓരോന്നായി പറഞ്ഞു. എല്ലാം കേട്ട തട്ടാൻ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അതു കേട്ട പൂതം ഏറെ സന്തോഷത്തോടെ നടന്നകന്നു. പൂതൻ ഇടവഴി താണ്ടി അകന്ന ശേഷം ചെപ്പു തുറക്കാൻ തട്ടാനു ഏറെ ശ്രമിക്കേണ്ടി വന്നു. ആണ്ടുകൾ ഏറെയായി തുറക്കാത്ത ചെപ്പാണെന്നു തട്ടാനു ഉറപ്പായി. ചെപ്പിനകം മുഴുവൻ സ്വർണം കണ്ടമ്പരന്ന തട്ടാന്റെ നെഞ്ചിൽ കാപട്യതയുടെ ചോദ്യമുയർന്നു." കാടു വാഴുന്ന പൂതത്തിനെന്താ പണ്ടം" ? ചെപ്പിനകത്തെ സ്വർണം മുഴുവൻ എടുത്തു മാറ്റിയ തട്ടാൻ പകരം കല്ലും കരിക്കട്ടയും ചെപ്പിൽ നിറച്ചു വെച്ചു. പക്ഷമൊന്നു കഴിഞ്ഞു പണ്ടം തെരത്തെത്തിയ പൂതത്തിന്റെ നേർക്കു ചെപ്പു വലിച്ചെറിഞ്ഞ ശേഷം തട്ടാൻ ആക്രോശിച്ചു.
"കല്ലും കരിയും നിറച്ച ച്ചെപ്പു കൊണ്ടുവന്നു ആളെ പറ്റിക്കാൻ നോക്ക്വാ?".
പൂതൻ അമ്പരന്നു. വെപ്രാളത്തോടെ ചെപ്പു തുറന്നു നോക്കിയ പൂതൻ കല്ലും കരിക്കട്ടയും കണ്ടു തനിക്കു പറ്റിയ അബദ്ധത്തെയോർത്തു നാവു കടിച്ചു. ഒരു വാക്കു പറയാനാവാതെ ചെപ്പുമെടുത്തു നടന്നകന്ന പൂതൻ ഏറെ കഴിഞ്ഞാണറിഞ്ഞത് തട്ടാൻ തന്നെ ശരിക്കും പറ്റിക്കുകയായിരുന്നു എന്ന സത്യം. പിന്നെ തെരഞ്ഞു പോയ പൂതത്തിനു തട്ടാനെ കണ്ടെത്താനുമായില്ല. അപ്പോഴേക്കും അയാൾ ഏഴു നാടു താണ്ടിയ സ്ഥലത്തേക്കു താമസം മാറ്റിയിരുന്നു. തന്നെ പറ്റിച്ച പൂതനെ തെരഞ്ഞാണ് പൂതൻ ഉത്സവക്കാലത്ത് നാടു നടക്കുന്നതെന്നാണ് വിശ്വാസം.
നാവു കടിച്ച രൂപത്തിൽ പൂതത്തെ കാണാന്നും കാരണമിതാണത്രേ ! ഡും ഡും ഡും ഡും ഡുംഡുംഡും ഡും ഡും എന്ന തുടിതാളം കണ്ടോ കണ്ടോ തട്ടാനെ കണ്ടോ എന്ന അന്വേഷണമാണെന്നും എന്ന വിശ്വാസം നിളയോരത്തെ പൂതന്റെ പിറവിക്കഥയായി നില കൊള്ളുന്നു. ഇതു കൂടാതെ കണ്ണകിക്കഥയിലെ ചിലമ്പുകട്ട തട്ടാനെയാണ് പൂതൻ നെരയുന്നതെന്ന വിശ്വാസവും നിലനിൽക്കുന്നു.




















