Indian traditions and cultural stories.

ഇഡ്‌ഡലി പുരാണം.

 തെന്നിന്ത്യൻ ഭക്ഷണമായി അറിയപ്പെടുന്ന ഇഡ്ഡലിയുടെ പെരുമ തമിഴകത്താണ് നിറഞ്ഞു നിൽക്കുന്നത്. രണ്ടായിരം വർഷം മുൻപു തന്നെ തമിഴകത്ത് ഇഡ്ഡലി ഉണ്ടായിരുന്നു....ആ കാലത്ത് വിധവകളായ സ്ത്രീകളുടെ ഉപജീവനമാർഗമായിരു ന്നു ഇഡ്ഡലി കച്ചവടം.

മധുരൈ മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്ന കാലത്ത് വിധവയായ ഇഡ് ഡലി കച്ചവടക്കാരി നൽകിയ ഇഡ് ഡലിക്കു വേണ്ടി കൈലാസനാഥൻ വടി കൊണ്ടുളള അടി വാങ്ങിയ കഥ തമിഴകത്തു പ്രസിദ്ധമാണ്. എന്നാൽ ആ കാലത്ത് ഇഡ് ഡലി എന്നല്ല ഇതിൻ്റെ പേര്.പിട്ട് എന്നായിരുന്നു. "പിട്ടുക്കാക പിരമ്പടിപട്ടവാ" എന്ന ശിവ സ്ത്രോത്രം ഇതിനു തെളിവാണ്. കേരളത്തിൽ 200 വർഷം മുൻപു തന്നെ പാലക്കാട് മേലാമുറിയിൽ ഇഡ് ഡലി കച്ചവടക്കാരികളുണ്ടായിരുന്നതായി തോൽപ്പാവക്കൂത്തിലെ ഒരു ശ്ലോകം
തെളിവു നൽകുന്നു.

" നാൻ പാലക്കാട് പോരുക്കു പോനേൻ ചന്ത മാമാ പരിശം വിറ്റ് പിട്ടു വാങ്കി തിന്നേൻ ചന്ത മാമാ'' എന്ന പാട്ട് ആ കാലത്ത്  പാലക്കാട് ജില്ലയിലും ഇഡ്  ഡലിയുടെ  പേര് പി ട്ട് എന്നായിരുന്നു എന്നതിനു തെളിവു നൽകുന്നു.ഗത കാലത്ത് പിട്ടു വിറ്റിരുന്ന കൊടുവായൂരിലെ ഒരു സ്ഥലം പിട്ടുപീടികയായി ഇന്നും അറിയപ്പെടുന്നു. എൻ്റെ ഗ്രാമത്തിലും പഴയ കാലത്ത് നിരവധിഇഡ് ഡലി കച്ചവടക്കാരികൾ ഉണ്ടായിരുന്നു. അതിൽ ഒരു സ്ത്രീ റിയപ്പെട്ടിരുന്നത് പിട്ടുക്കാരി മീനാക്ഷി എന്ന പേരിലാണ്. വീടുകളിൽ പിട്ട് ഉണ്ടാക്കി എടു വീടാന്തരം കൊണ്ടു പോയി വിൽക്കുകയായിരുന്നു രീതി.... ഗതകാലത്ത്
മൺകലത്തിലായിരുന്നു  അന് ഇഡ്ഡലി ഉണ്ടാക്കിരുന്നത്.

നല്ലേപ്പിള്ളി ഭാഗത്ത് ചട്ടിപിട്ട് എന്നൊരു തരം ഇഡ്ഡലിയും ഉണ്ടാക്കിയിരുന്നു.,
മൺചട്ടി തന്നെയായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും രാമശ്ശേരി ക്കാർ മൺകലം തന്നെയാണ് ഉപയോഗിക്കുന്നത്.



Share:

Thol pavakoothu

 വെളിച്ചവും വസ്തുവും....
ഒരു വസ്തുവും വെളിച്ചവും മാത്രമുണ്ടെങ്കിൽ നിഴൽ ഉണ്ടാക്കുവാൻ സാധ്യമല്ല. നിഴൽ വീഴ്ത്തുവാൻ ഒരു പ്രതലം കൂടി ആവശ്യമാണ്. തോൽപ്പാവ കൂത്തെന്ന നിഴൽ നാടകത്തിൽ നിഴൽ വീഴ്ത്തത്താൻ  ഉപയോഗിക്കുന്നത്  വെള്ള തുണിയാണ്. ഇതിനെ ആടൽ പുടവ എന്നാണ് പറയുക. തോൽപ്പാവകൂത്തിന്റെ ആദ്യ നാളുകളിൽ കൈത്തറി തറികളിൽ നെയ്തുണ്ടാക്കിയ കച്ച, തോർത്ത് എന്നിവയായിരുന്നു ആടൽപ്പുടവയായി  ഉപയോഗിച്ചിരുന്നത്. അന്ന് അതു മാത്രമായിരുന്നു ലഭ്യമായിരുന്നത്. തോർത്തുകൾ ൈ കകൾ കൊണ്ടു  തുന്നിചേർത്തായിരുന്നു ആടൽപ്പുടവയായി ഉപയോഗിച്ചിരുന്നത്. ഓരോ കാവുകളിലേക്കും വേണ്ട ആടൽ പുടവ അതാതു പ്രദേശത്തെ ൈ ക 
ത്തറി നെയ്ത്തു കാരായിരുന്നു നൽകിയിരുന്നത്. ആധുനീക യന്ത്രത്തറികളിൽ ഉല്പാദിപ്പിക്കുന്ന ഗാഢ , മൽമൽ എന്നീ തുണികൾ കൂത്തുമാടങ്ങളിൽ എത്തിയത് അര നൂറ്റാണ്ടു മുൻപു മാത്രമാണ്. ഇന്ന് മിക്ക കാവുകളിലും ഗാഢ അഥവാ കോറത്തുണിയാണ് ആടൽപ്പുടവയായി ഉപയോഗിക്കുന്നത്. എന്നാൽ പാരമ്പര്യ രീതിയനുസരിച്ച് അലക്കാത്ത തോർത്തു  ഉപയോഗിക്കുന്ന മാടങ്ങൾ ഇപ്പോഴുമുണ്ട്. കണ്ണമ്പ്ര കുറുമ്പക്കാവ്, കോട്ടായി പെരുങ്കുളങ്ങര, പെരിങ്ങോട്ടു കുർശി മന്ദത്തു കാവ് എന്നീ കാവുകൾ ഇതിൽ  ഉൾടും. തോൽപ്പാവകൂത്തിന്റെ പിറവിക്കു തന്നെ കാരണം ൈകത്തറി  നെയ്ത്തുകാരാണ്. നാലു നുറ്റാണ്ടു മുൻപ് ൈ കത്തി നെയ്ത്തു കാർ ഉല്പാദിപ്പിച്ചിരുന്ന തുണികൾ മാത്രമായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. ഏറ്റവും പുരാതന തോൽപ്പാവകൂത്തു സംഘക്കാരായ കുത്തനൂർ സംഘക്കാരും , പാലപ്പുറം സംഘക്കാരും സ്വയം നെയ്ത  തുണിയായിരുന്നു ആടൽ പുടവക്കു ഉപയോഗിച്ചിരുന്നത്.


Share:

Puppets | Tholpavakoothu

Share:

Tholpavakoothu puppets.

Share:

Tholpavakoothu and Caste system

      കുഴൽമന്ദത്തിനടുത്ത കുത്തനൂർ എന്ന ഗ്രാമത്തിലെ നെയ്ത്തുകാരായ മന്നാടിയാർ സമുദായക്കാർ ചിട്ടപ്പെടുത്തിയ കലാരൂപമാണ് തോൽപ്പാവകൂത്ത്. കലാരൂപത്തെ കുറിച്ചു  ആഴത്തിൽ പഠിച്ചഡോക്ടർ.ചുമ്മാർ ചുണ്ടൽ, ഡോക്ടർ ചേലനാട്ട് അച്ചുത മേനോൻ തുടങ്ങിയ ചരിത്രകാരന്മാർ പറയുന്നതും കുത്തനൂർ സ്വദേശി ശിങ്കി പുലവരാണ് തോൽപ്പാവകൂത്തിന്റെ യഥാർത്ഥ ഉപജ്ഞാതാവ് എന്നാണ്.

 

    എന്നാൽ അടുത്ത കാലത്ത് കലാരംഗത്തു എത്തിപ്പെട്ട ചിലർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുണ്ട്. ഗതകാലത്തെ പ്രശസ്തരായ കലാകാരന്മാരുടെ പേരുപോലും മറച്ചുവെക്കപ്പെടാനും ശ്രമിക്കുന്നുണ്ട്. തോൽപ്പാവകൂത്തു കലാരംഗത്തു എത്തിയ ആദ്യ സമുദായക്കാർ മന്നാടിയാന്മാരാണ്. പിന്നിട് കലാരൂപം നായർ സമുദായക്കാരിലും മുതലിയാർ സമുദായക്കാർക്കിടയിലും എത്തിപ്പെട്ടു. ഒപ്പം തന്നെ എഴുത്തശ്ശൻ, തമിഴ് ബ്രാഹ്മണർ, പിള്ള ചെട്ടിയാർ തരകർ, പണിക്കർ തുടങ്ങിയ നിരവധി സമുദായക്കാർ കലയുടെ രംഗത്തു എത്തി ചേർന്നവരാണ്.

 

    ഗതകാലത്തെ ചരിത്രം നോക്കുകയാണെങ്കിൽ കലാരൂപത്തിനു ഏറ്റവും കൂടുതൽ സംഭാവന നൽകിയത് നായർ സമുദായക്കാരാണ് എന്നു കാണാനാവും. തോൽപ്പാവക്കൂത്തിനെ കുറിച്ചു ആദ്യമായി പുസ്തകമെഴുതിയത് കണ്ണിയമ്പുറം സ്വദേശി രാമൻ പിള്ളയാണ്.  തോൽപ്പാവകൂത്തു രംഗത്തെ ആദ്യത്തെ സംഘമായ കുത്തനൂർ പടിഞ്ഞാറെ സംഘത്തിൽ മന്നാടിയാർ സമുദായക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പിനീട് രൂപം കൊണ്ട മാത്തൂർ സംഘത്തിന്റെ നായകത്വം നായർ സമുദായക്കാർക്കായിരുന്നുവെങ്കിലും തമിഴ് ബ്രാഹ്മണരും സംഘത്തിലുണ്ടായിരുന്നു

 

    Palappuram Annamala Pulavar(left) and Narayanan Nayar(right)

    എല്ലാ സമുദായക്കാർക്കും പ്രാതിനിധ്യം ഉണ്ടായിരുന്നത് പാലപ്പുറം സംഘത്തിൽ മാത്രമായിരുന്നു. മുതലിയാർ, പിള്ള നായർ, എഴുത്തശ്ശൻ തുടങ്ങിയ എല്ലാ സമുദായക്കാരും പാലപ്പുറം സംഘത്തിൽ ഉണ്ടായിരുന്നു. കയില്യാട് രാവുണ്ണി നായർ, ഉപ്പത്ത് നാരായണൻ നായർ, ഞാങ്ങാട്ടിരി ശങ്കരനാരായണൻ നായർ എന്നിവർ പാലപ്പുറം സംഘത്തിൽ നിന്നു കൂത്തു പഠിച്ചു പോയവരാണ്.


Share:

Famous Tholpavakoothu Artists.


തോൽപ്പാവകൂത്തു രംഗത്തു ഇന്നു ജീവിച്ചിരിക്കുന്ന കലാകാരന്മാരിൽ ഏറ്റവും പ്രഗദ്ഭരായവരാണ് ബാലകൃഷ്ണ പുലവർ , കൃഷ്ണമൂർത്തി പുലവർ, സുബ്രമണ്യ പുലവർ എന്നിവർ. ഇവർ മൂന്നുപേരും പാലപ്പുറം സ്വദേശികളാണ്.


ബാലകൃഷ്ണ പുലവർ , കൃഷ്ണമൂർത്തി പുലവർ, സുബ്രമണ്യ പുലവർ


Share:

Sadananda Pulavar

Tholpava koothu artist