തെന്നിന്ത്യൻ ഭക്ഷണമായി അറിയപ്പെടുന്ന ഇഡ്ഡലിയുടെ പെരുമ തമിഴകത്താണ് നിറഞ്ഞു നിൽക്കുന്നത്. രണ്ടായിരം വർഷം മുൻപു തന്നെ തമിഴകത്ത് ഇഡ്ഡലി ഉണ്ടായിരുന്നു....ആ കാലത്ത് വിധവകളായ സ്ത്രീകളുടെ ഉപജീവനമാർഗമായിരു ന്നു ഇഡ്ഡലി കച്ചവടം.
മധുരൈ മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്ന കാലത്ത് വിധവയായ ഇഡ് ഡലി കച്ചവടക്കാരി നൽകിയ ഇഡ് ഡലിക്കു വേണ്ടി കൈലാസനാഥൻ വടി കൊണ്ടുളള അടി വാങ്ങിയ കഥ തമിഴകത്തു പ്രസിദ്ധമാണ്. എന്നാൽ ആ കാലത്ത് ഇഡ് ഡലി എന്നല്ല ഇതിൻ്റെ പേര്.പിട്ട് എന്നായിരുന്നു. "പിട്ടുക്കാക പിരമ്പടിപട്ടവാ" എന്ന ശിവ സ്ത്രോത്രം ഇതിനു തെളിവാണ്. കേരളത്തിൽ 200 വർഷം മുൻപു തന്നെ പാലക്കാട് മേലാമുറിയിൽ ഇഡ് ഡലി കച്ചവടക്കാരികളുണ്ടായിരുന്നതായി തോൽപ്പാവക്കൂത്തിലെ ഒരു ശ്ലോകം
തെളിവു നൽകുന്നു.
" നാൻ പാലക്കാട് പോരുക്കു പോനേൻ ചന്ത മാമാ പരിശം വിറ്റ് പിട്ടു വാങ്കി തിന്നേൻ ചന്ത മാമാ'' എന്ന പാട്ട് ആ കാലത്ത് പാലക്കാട് ജില്ലയിലും ഇഡ് ഡലിയുടെ പേര് പി ട്ട് എന്നായിരുന്നു എന്നതിനു തെളിവു നൽകുന്നു.ഗത കാലത്ത് പിട്ടു വിറ്റിരുന്ന കൊടുവായൂരിലെ ഒരു സ്ഥലം പിട്ടുപീടികയായി ഇന്നും അറിയപ്പെടുന്നു. എൻ്റെ ഗ്രാമത്തിലും പഴയ കാലത്ത് നിരവധിഇഡ് ഡലി കച്ചവടക്കാരികൾ ഉണ്ടായിരുന്നു. അതിൽ ഒരു സ്ത്രീ റിയപ്പെട്ടിരുന്നത് പിട്ടുക്കാരി മീനാക്ഷി എന്ന പേരിലാണ്. വീടുകളിൽ പിട്ട് ഉണ്ടാക്കി എടു വീടാന്തരം കൊണ്ടു പോയി വിൽക്കുകയായിരുന്നു രീതി.... ഗതകാലത്ത്
മൺകലത്തിലായിരുന്നു അന് ഇഡ്ഡലി ഉണ്ടാക്കിരുന്നത്.
നല്ലേപ്പിള്ളി ഭാഗത്ത് ചട്ടിപിട്ട് എന്നൊരു തരം ഇഡ്ഡലിയും ഉണ്ടാക്കിയിരുന്നു.,
മൺചട്ടി തന്നെയായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും രാമശ്ശേരി ക്കാർ മൺകലം തന്നെയാണ് ഉപയോഗിക്കുന്നത്.