Tholpavakoothu and Caste system
കുഴൽമന്ദത്തിനടുത്ത കുത്തനൂർ എന്ന
ഗ്രാമത്തിലെ നെയ്ത്തുകാരായ മന്നാടിയാർ സമുദായക്കാർ ചിട്ടപ്പെടുത്തിയ കലാരൂപമാണ് തോൽപ്പാവകൂത്ത്. ഈ
കലാരൂപത്തെ കുറിച്ചു ആഴത്തിൽ പഠിച്ചഡോക്ടർ.ചുമ്മാർ ചുണ്ടൽ,
ഡോക്ടർ
ചേലനാട്ട് അച്ചുത
മേനോൻ
തുടങ്ങിയ ചരിത്രകാരന്മാർ പറയുന്നതും കുത്തനൂർ സ്വദേശി ശിങ്കി പുലവരാണ് തോൽപ്പാവകൂത്തിന്റെ യഥാർത്ഥ ഉപജ്ഞാതാവ് എന്നാണ്.
എന്നാൽ
ഈ
അടുത്ത
കാലത്ത് ഈ
കലാരംഗത്തു എത്തിപ്പെട്ട ചിലർ
ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുണ്ട്. ഗതകാലത്തെ പ്രശസ്തരായ കലാകാരന്മാരുടെ പേരുപോലും മറച്ചുവെക്കപ്പെടാനും ശ്രമിക്കുന്നുണ്ട്. തോൽപ്പാവകൂത്തു കലാരംഗത്തു എത്തിയ
ആദ്യ
സമുദായക്കാർ മന്നാടിയാന്മാരാണ്. പിന്നിട് ഈ
കലാരൂപം നായർ
സമുദായക്കാരിലും മുതലിയാർ സമുദായക്കാർക്കിടയിലും എത്തിപ്പെട്ടു. ഒപ്പം
തന്നെ
എഴുത്തശ്ശൻ, തമിഴ്
ബ്രാഹ്മണർ, പിള്ള
ചെട്ടിയാർ തരകർ,
പണിക്കർ തുടങ്ങിയ നിരവധി
സമുദായക്കാർ ഈ
കലയുടെ
രംഗത്തു എത്തി
ചേർന്നവരാണ്.
ഗതകാലത്തെ ചരിത്രം നോക്കുകയാണെങ്കിൽ ഈ
കലാരൂപത്തിനു ഏറ്റവും കൂടുതൽ
സംഭാവന
നൽകിയത് നായർ
സമുദായക്കാരാണ് എന്നു
കാണാനാവും. തോൽപ്പാവക്കൂത്തിനെ കുറിച്ചു ആദ്യമായി പുസ്തകമെഴുതിയത് കണ്ണിയമ്പുറം സ്വദേശി രാമൻ പിള്ളയാണ്. തോൽപ്പാവകൂത്തു
രംഗത്തെ ആദ്യത്തെ സംഘമായ
കുത്തനൂർ പടിഞ്ഞാറെ സംഘത്തിൽ മന്നാടിയാർ സമുദായക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പിനീട്
രൂപം
കൊണ്ട
മാത്തൂർ സംഘത്തിന്റെ നായകത്വം നായർ
സമുദായക്കാർക്കായിരുന്നുവെങ്കിലും തമിഴ്
ബ്രാഹ്മണരും ഈ
സംഘത്തിലുണ്ടായിരുന്നു.
എല്ലാ സമുദായക്കാർക്കും പ്രാതിനിധ്യം ഉണ്ടായിരുന്നത് പാലപ്പുറം സംഘത്തിൽ മാത്രമായിരുന്നു. മുതലിയാർ, പിള്ള നായർ, എഴുത്തശ്ശൻ തുടങ്ങിയ എല്ലാ സമുദായക്കാരും പാലപ്പുറം സംഘത്തിൽ ഉണ്ടായിരുന്നു. കയില്യാട് രാവുണ്ണി നായർ, ഉപ്പത്ത് നാരായണൻ നായർ, ഞാങ്ങാട്ടിരി ശങ്കരനാരായണൻ നായർ എന്നിവർ പാലപ്പുറം സംഘത്തിൽ നിന്നു കൂത്തു പഠിച്ചു പോയവരാണ്.