
നിളയോരമണ്ണിൽ പൂത്തു നിറയുന്ന കാവുത്സവങ്ങളുടെ നാളുകളിൽ നാട്ടുവഴികളിൽ പിന്നെ ഉത്സവ പറമ്പുകളിൽ കാഴ്ച ചന്തമാവുന്ന ഒരു കലാരൂപമാണ് പൂതൻ. കാൽത്തളകിലുക്കി, കൈവള കുലുക്കി. തുടി താളത്തിനൊത്തു ചുവടുകൾ വെക്കുന്ന പൂതത്തിനെക്കുറിച്ചു കഥകളും ഐതീഹ്യങ്ങളുമുണ്ട് - ഐതിഹ്യങ്ങളിൽ പ്രധാനം കാളിയുമായി...