വെളിച്ചവും വസ്തുവും....
ഒരു വസ്തുവും വെളിച്ചവും മാത്രമുണ്ടെങ്കിൽ നിഴൽ ഉണ്ടാക്കുവാൻ സാധ്യമല്ല. നിഴൽ വീഴ്ത്തുവാൻ ഒരു പ്രതലം കൂടി ആവശ്യമാണ്. തോൽപ്പാവ കൂത്തെന്ന നിഴൽ നാടകത്തിൽ നിഴൽ വീഴ്ത്തത്താൻ ഉപയോഗിക്കുന്നത് വെള്ള തുണിയാണ്. ഇതിനെ ആടൽ പുടവ എന്നാണ് പറയുക. തോൽപ്പാവകൂത്തിന്റെ ആദ്യ നാളുകളിൽ കൈത്തറി തറികളിൽ നെയ്തുണ്ടാക്കിയ കച്ച, തോർത്ത് എന്നിവയായിരുന്നു ആടൽപ്പുടവയായി ഉപയോഗിച്ചിരുന്നത്. അന്ന് അതു മാത്രമായിരുന്നു ലഭ്യമായിരുന്നത്. തോർത്തുകൾ ൈ കകൾ കൊണ്ടു തുന്നിചേർത്തായിരുന്നു ആടൽപ്പുടവയായി ഉപയോഗിച്ചിരുന്നത്. ഓരോ കാവുകളിലേക്കും വേണ്ട ആടൽ പുടവ അതാതു പ്രദേശത്തെ ൈ ക
ത്തറി നെയ്ത്തു കാരായിരുന്നു നൽകിയിരുന്നത്. ആധുനീക യന്ത്രത്തറികളിൽ ഉല്പാദിപ്പിക്കുന്ന ഗാഢ , മൽമൽ എന്നീ തുണികൾ കൂത്തുമാടങ്ങളിൽ എത്തിയത് അര നൂറ്റാണ്ടു മുൻപു മാത്രമാണ്. ഇന്ന് മിക്ക കാവുകളിലും ഗാഢ അഥവാ കോറത്തുണിയാണ് ആടൽപ്പുടവയായി ഉപയോഗിക്കുന്നത്. എന്നാൽ പാരമ്പര്യ രീതിയനുസരിച്ച് അലക്കാത്ത തോർത്തു ഉപയോഗിക്കുന്ന മാടങ്ങൾ ഇപ്പോഴുമുണ്ട്. കണ്ണമ്പ്ര കുറുമ്പക്കാവ്, കോട്ടായി പെരുങ്കുളങ്ങര, പെരിങ്ങോട്ടു കുർശി മന്ദത്തു കാവ് എന്നീ കാവുകൾ ഇതിൽ ഉൾടും. തോൽപ്പാവകൂത്തിന്റെ പിറവിക്കു തന്നെ കാരണം ൈകത്തറി നെയ്ത്തുകാരാണ്. നാലു നുറ്റാണ്ടു മുൻപ് ൈ കത്തി നെയ്ത്തു കാർ ഉല്പാദിപ്പിച്ചിരുന്ന തുണികൾ മാത്രമായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. ഏറ്റവും പുരാതന തോൽപ്പാവകൂത്തു സംഘക്കാരായ കുത്തനൂർ സംഘക്കാരും , പാലപ്പുറം സംഘക്കാരും സ്വയം നെയ്ത തുണിയായിരുന്നു ആടൽ പുടവക്കു ഉപയോഗിച്ചിരുന്നത്.